യൂത്ത് ലീഗ് നേതാക്കള്‍ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു
ചെങ്ങന്നൂര്‍: പ്രളയക്കെടുതി താണ്ഡവമാടിയ ചെങ്ങന്നൂര്‍, പാണ്ടനാട് ഗ്രാമത്തില്‍ യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും സമാശ്വസിപ്പിക്കുന്നതിനുമായി പര്യടനം നടത്തുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ നേതൃത്വത്തിലുള്ള യൂത്ത് ലീഗ് നേതാക്കളോട് ക്യാംപ് അംഗങ്ങല്‍ വേവലാതികള്‍ പങ്കുവച്ചു. ക്യാംപുകളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയവര്‍ വീട്ടിലേക്ക് കയറാനാവാതെ അവസ്ഥയാണുളളത്. പൂര്‍ണമായോ ഭാഗികമായോ നശിച്ച വാഹനങ്ങളും വീട്ടുപകരണങ്ങളും മാത്രമാണ് ഇപ്പോള്‍ ഓരോ വീടുകളിലും അവശേഷിക്കുന്നത്.
ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ചെങ്ങന്നൂരില്‍ എത്തിച്ച് ശുചീകരണ പ്രവര്‍ത്തികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികള്‍ക്ക് യൂത്ത് ലീഗ് രൂപം നല്‍കി. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സമാഹരിച്ച അഞ്ഞൂറോളം ഓണകിറ്റുകളും വിതരണം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഹനീഫ മൗലവി, മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എ. ഷാജഹാന്‍, ജനറല്‍ സെക്രട്ടറി പി. ബിജു അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."