വനിതകളടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു
തൃശൂര്‍: ഹൈകോടതിയില്‍ വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അഭിഭാഷക അതിക്രമത്തിലും മര്‍ദ്ദനത്തിലും പത്രപ്രവര്‍ത്തക യൂനിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ കാവല്‍തൂണുകളാണ് നീതി നിര്‍വഹണവും, മാധ്യമങ്ങളും.
നീതികേടുകള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെ പിന്തുണക്കേണ്ടതും അവരെ സംരക്ഷിക്കേണ്ടതും നീതിനിയമപാലകരാണെന്നിരിക്കെ, ഹൈകോടതി പോലെ ഉന്നത നീതിപീഠാങ്കണത്തില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത് ജനാധിപത്യത്തിനും നീതിക്കുമെതിരേയുള്ള ഹീനപ്രവൃത്തിയാണ്.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും മാതൃകാപരമായി ശിക്ഷിക്കാനും തയ്യാറാവണമെന്നും, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് സംരക്ഷണം നല്‍കാനും അധികൃതര്‍ തയ്യാറാവണമെന്നും, തൃശൂര്‍ പ്രസ്‌ക്‌ളബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവലും, സെക്രട്ടറി കെ.സി.അനില്‍കുമാറും പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന കൈയ്യേറ്റത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 11.30ന് പ്രതിഷേധ പ്രകടനം ഉണ്ടായിരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."