കൊച്ചി കൂട്ടബലാത്സംഗക്കേസ്: ബാക്കി പ്രതികള്‍ക്കായി പൊലിസ് യു.പിയിലേക്ക്
കൊച്ചി: കൊച്ചിയില്‍ പതിന്നാലുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അന്വേഷണം ഉത്തര്‍പ്രദേശിലേക്ക്. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ കേരളം വിട്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. എറണാകുളം അസി. കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ 10 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. കേസിലെ മൂന്നു പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഷാഹിദ്, ഫര്‍ഹാദ്, ഖാന്, ഫനീഫ എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും ഉത്തര്‍പ്രദേശ് സ്വദേശികളാണ്.
എറണാകുളം മഞ്ഞുമ്മലിലാണ് 14 കാരിയെ കൂട്ടബലാത്സംഗത്തിനിരയായത്. ഏലൂര്‍ മഞ്ഞുമ്മലില്‍ മാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലായിരുന്നതിനാല്‍ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികള്‍ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെണ്‍കുട്ടിയുമായി പരിചയത്തിലായ ശേഷം പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. ഭീഷണിപ്പെടുത്തിയാണ് ലൈംഗികാതിക്രമണത്തിന് ഇരയാക്കിയത്. കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് വിവരങ്ങള്‍ പുറത്ത് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."