കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് കൊവിഡ്
ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച അദ്ദഹത്തിന് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. രാജാജി നഗറിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഡി.കെ. ശിവകുമാറിന് വേഗത്തില്‍ അസുഖം ഭേദമാവട്ടേയെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ജെ.ഡി(എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു.
ഈ മാസം ആദ്യം കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ 5851 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 81,230 പേരാണ് നിലവില്‍ കര്‍ണാടകയില്‍ ചികിത്സയിലുള്ളത്. 1,97,625 പേര് കോവിഡ് മുക്തരായി. 31,67,323 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."