അമിത് ഷായുടെ സുരക്ഷാ ചെലവ് വെളിപ്പെടുത്താനാവില്ലെന്ന് വിവരാവകാശ കമ്മിഷന്
ന്യൂഡല്‍ഹി: ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ സുരക്ഷാ ചെലവ് വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്. വ്യക്തി വിവരങ്ങള്‍, സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ എന്നിവ പുറത്തു വിടാനാവില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ കമ്മിഷന് തള്ളിയത്.
അമിത്ഷായുടെ സുരക്ഷക്ക് സര്‍ക്കാര്‍ എത്ര ചെലവ് വഹിക്കുന്നുണ്ടെന്നും സ്വകാര്യ വ്യക്തിക്ക് സുരക്ഷയൊരിക്കുന്നതും അതിന്റെ ചെലവ് ഏതു നിയമപ്രകാരമാണ് സര്‍ക്കാര്‍ വഹിക്കുന്നതെന്നും വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ ചോദിച്ചിരുന്നു.
ദീപക് ജുന്ജ എന്ന വ്യക്തി 2014 ജൂലൈ അഞ്ചിനാണ് ഇത് ഇതു സംബന്ധിച്ച് കമ്മിഷന് അപേക്ഷ നല്‍കിയത്. അന്ന് അമിത് ഷാ രാജ്യസഭാ അംഗമായിരുന്നില്ല. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് നിലപാട് ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടിനെതിരേ ദീപക് ജുന്ജ അപ്പീല്‍ നല്കി. ഈ അപ്പീലിലാണ് കമ്മിഷന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."