HOME
DETAILS

പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം

  
backup
August 26 2020 | 03:08 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf-2


കോഴിക്കോട്: പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ മാറി വരുന്ന സര്‍ക്കാരുകള്‍ തയാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷനായി. ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തി റാങ്ക് പട്ടികയിലുള്ളവരെ നോക്കുകുത്തിയാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ ഫലപ്രദമായ പരിഹാര നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.എസ്.സി നിയമന കാര്യത്തില്‍ കളവുകള്‍ കണക്ക് വച്ച് പര്‍വീതകരിച്ചു കാണിക്കുന്ന അവസ്ഥയാണുള്ളതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അഭിപ്രായപ്പെട്ടു. പി.എസ്.സിയില്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും അത് നികത്തുകയും ചെയ്യണം. പിന്‍വാതില്‍ നിയമനം, താല്‍ക്കാലികക്കാരെ സ്ഥിരമാക്കല്‍ തുടങ്ങിയവ നീതീകരിക്കാനാവില്ല. രാഷ്ട്രീയത്തിന്റെ അനിയന്ത്രിതമായ ഇടപെടല്‍ പി.എസ്.സിയുടെ സുതാര്യതയും വിശ്വാസ്യതയും നഷ്ടപ്പെടാന്‍ കാരണമായെന്ന് നവാസ് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷം രാഷ്ട്രീയലാഭം കൊയ്യാനാണ് പി.എസ്.സിയിലൂടെ വിവാദം സൃഷ്ടിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി. അതുല്‍ പറഞ്ഞു. പി.എസ്.സിക്കെതിരേയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്. ഈ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ നിയമനം നടന്നതെന്നും 52സ്ഥാപനങ്ങളിലേക്ക് പി.എസ്.സി നിയമനം നടത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് മുന്‍കൈ എടുത്തതെന്നും അതുല്‍ അഭിപ്രായപ്പെട്ടു.
പി.എസ്.സി വിഷയം റാങ്ക് ഹോള്‍ഡേഴ്‌സിന്റെ വൈകാരിക പ്രശ്‌നമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം വി.ടി സൂരജ് കുറ്റപ്പെടുത്തി. ബന്ധുക്കളെയും സുഹൃത്തുക്കളേയും താല്‍കാലികമായി നിയമിച്ച് സ്ഥിരപ്പെടുത്തുന്ന കാഴ്ചയാണുള്ളത്. അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്തുള്ളതെന്നും സൂരജ് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ച ചെയുന്ന ഒരുപാട് വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് പി.എസ്.സി നിയമന വിഷയമെന്നും അത്‌കൊണ്ട് തന്നെ ഇത് രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് സംസ്ഥാന കമ്മിറ്റി അംഗം അനൂജ് രാമകൃഷ്ണന്‍ പറഞ്ഞു. ഇത് തൊഴിലിന് വേണ്ടിയുള്ള അലച്ചിലാണ്. നിയമനത്തിലെ കണക്കുകള്‍ നിരത്തി ന്യായീകരിച്ചാല്‍ സാധാരണക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് യഥാസമയം ജോലി ലഭിക്കില്ലെന്നും അനൂജ് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ട്രന്റ് ഡയറക്ടര്‍ മജീദ് കൊടക്കാട് ചര്‍ച്ച ക്രോഡീകരിച്ചു. ഇക്കാര്യത്തില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ക്ക് ഒരേ നിലപാടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഒ.പി അഷ്‌റഫ് സ്വാഗതവും സംസ്ഥാന സെക്രട്ടറി സുബൈര്‍ കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  29 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  33 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago