HOME
DETAILS

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യ: നടപടിക്ക് സാധ്യത

  
backup
August 27 2018 | 03:08 AM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87-2
കണ്ണൂര്‍: വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിച്ചേക്കും. ഏറ്റെടുക്കാന്നാകില്ലെന്ന് സഹോദരി രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെയാണ് ജയില്‍ അധികൃതരും പൊലിസും ചേര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കാരം നടത്തുന്നതെന്നാണ് സൂചന. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങളുടെ ഭാഗമായി മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കും. മൃതദേഹം ഏറ്റെടുക്കാന്‍ 10.30ന് മുന്‍പായി ആരെങ്കിലും അധികൃതരെ സമീപിച്ചാല്‍ വിട്ടു നല്‍കുകയെന്നതാണ് നടപടി. സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസ് അന്വേഷണം ഉടന്‍ അവസാനിക്കുമെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ വാര്‍ഡന്മാര്‍ക്കെതിരേയും സൂപ്രണ്ടിനെതിരേയും നടപടി വരുമെന്നാണ് സൂചന. സെല്ലിന് പുറത്ത് തടവുകാരെ ജോലിക്കു വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകണമെന്നാണ് ചട്ടം. എന്നാല്‍ ജോലി സ്ഥലത്തു നിന്നും സൗമ്യയെ കാണാതായ വിവരം ജയില്‍ അധികൃതര്‍ അറിയുന്നത് ആത്മഹത്യ ചെയ്തതിന് ശേഷമാണ്. ജയിലില്‍ ഡ്യൂട്ടിയില്‍ നാലുപേരാണ് ഉണ്ടായിരുന്നത് എന്നും വിവരമുണ്ട്. സൗമ്യയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ ഡി.ജി.പി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്. ആത്മഹത്യയില്‍ ദുരുഹതയുണ്ടോ എന്നും സൗമ്യ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കണം. സൗമ്യയെ ആരെങ്കിലും ആത്മഹത്യക്ക് പ്രേരിപ്പിച്ചോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്. വഴിവിട്ട ബന്ധങ്ങള്‍ക്ക് മകളും മാതാപിതാക്കളും തടസമായപ്പോള്‍ മൂവരേയും കൊലപ്പെടുത്തി എന്നാണ് സൗമ്യക്കെതിരേയുള്ള കേസ്. സൗമ്യയുടെ മാതാപിതാക്കളായ വണ്ണത്താം വീട്ടില്‍ കമല (65), ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ (80), സൗമ്യയുടെ മകള്‍ ഐശ്വര്യ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരി 31നാണ് ഐശ്വര്യ മരിച്ചത്. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് സൗമ്യ ഇവര്‍ മൂന്നു പേരെയും കൊലപ്പെടുത്തിയത് എന്നാണ് പൊലിസ് കണ്ടെത്തല്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗമ്യയെ വനിതാ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  3 days ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  3 days ago