സംസ്ഥാന ടെന്നിക്വയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍
തൊടുപുഴ: സംസ്ഥാന സീനിയര്‍ ടെന്നിക്വയ്റ്റ് ചാമ്പ്യന്‍ഷിപ്പ് 22, 23 തീയതികളില്‍ മുട്ടം ഷന്താള്‍ ജ്യേതി പബ്ലിക് സ്കുള് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് ടെന്നിക്വയ്റ്റ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ 14 ജില്ലകളില്‍നിന്നായി 250 താരങ്ങള്‍ പങ്കെടുക്കും. ഒരേ സമയം ആറ് കോര്‍ട്ടുകളില്‍ മത്സരം നടക്കും. 22ന് പകല്‍ മൂന്നിന് ടെന്നിക്വയ്റ്റ് അസോസിയേഷന് പ്രസിഡന്റ് കെ എസ് ബാബു പതാക ഉയര്‍ത്തും. പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 23ന് വൈകിട്ട് മത്സരങ്ങള്‍ സമാപിക്കും. റോഷി അഗസ്റ്റിന് എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളമാണ് തുടര്‍ച്ചയായി ചാമ്പ്യന്മാരാകുന്നത്. ജില്ലയില്‍ കരിമണ്ണൂര്‍, കരിങ്കുന്നം, ഉടുമ്പന്നൂര്‍, മുതലക്കോടം, അടിമാലി, രാജാക്കാട്, വാഴത്തോപ്പ്, നെടുങ്കണ്ടം, കുമളി എന്നീ സ്ഥലങ്ങളില്‍ പരിശീലനം നടക്കുന്നുണ്ട്. സ്കൂള്‍-കോളജ്-പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം, ജോലി എന്നിവയ്ക്ക് മറ്റ് ഗെയമുകള്ക്കുള്ള പരിഗണന ടെന്നിക്വയ്റ്റ് സര്ട്ടിഫിക്കറ്റിനുമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ക്ലബന്റ് ഇമ്മാനുവല്‍, ജോജി മാത്യു, എ സി ബേബി, എം.എസ് പവനന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."