HOME
DETAILS
MAL
പ്രതിപക്ഷം ഹൈക്കോടതി വിധി ലംഘിച്ച് കലാപത്തിനിറങ്ങി: മന്ത്രി ഐസക്
backup
August 27 2020 | 03:08 AM
തിരുവനന്തപുരം: ഹൈക്കോടതി വിധി നഗ്നമായി ലംഘിച്ച് നാട്ടില്‍ കലാപത്തിനായി യു.ഡി.എഫും ബി.ജെ.പിയും എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമെല്ലാം ഇറങ്ങിയിരിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്.
കൊവിഡ് വ്യാപനം കുത്തനെ ഉയരുന്ന സമയത്താണ് സമരം. പ്രതിപക്ഷത്തിന് മരണവ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കാതെ നിര്‍വാഹമില്ല. യു.ഡി.എഫ് ഭരണകാലത്ത് ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും തീപിടിത്തമുണ്ടായി. ഈ ഭരണകാലത്ത് ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായി. അതുകൊണ്ടാണ് സെക്രട്ടേറിയറ്റിന്റെ പൗരാണിക തനിമ നിലനിര്‍ത്തി സമൂലമായ നവീകരണം വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."