HOME
DETAILS
MAL
പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം പരാജയപ്പെട്ടതിന്റെ ജാള്യത: കോടിയേരി
backup
August 27 2020 | 03:08 AM
തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ ഉപയോഗിച്ചു കോണ്‍ഗ്രസും ബി.ജെ.പിയും കലാപത്തിനു ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലുണ്ടായ അഗ്നിബാധയെ തുടര്‍ന്നു ബി.ജെ.പിയും കോണ്‍ഗ്രസും സംയുക്തമായി കലാപത്തിനു ശ്രമിക്കുന്നതു ഗൗരവമുള്ള കാര്യമാണ്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വളരെ പെട്ടെന്നു തന്നെ അവിടെ എത്തിച്ചേര്‍ന്നത് കലാപത്തിന് ആക്കംകൂട്ടാനാണെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."