HOME
DETAILS
MAL
ഒളികാമറാ വിവാദം: ഡി.ജി.പിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന്
backup
April 25 2019 | 05:04 AM
കോഴിക്കോട്: ഒളികാമറാ വിവാദവുമായി ബന്ധപ്പെട്ട് കേസ് എടുത്ത ഡി.ജി.പിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്.
തനിക്കെതിരേ കേസെടുക്കുന്നതിന് ഡി.ജി.പി സമ്മര്‍ദ്ദം ചെലുത്തിയെന്നും, ഇതിന് ഉദ്യോഗസ്ഥരെ നിരന്തരം ഫോണില്‍ വിളിച്ചെന്നും രാഘവന് പറഞ്ഞു. ഡി.ജി.പി സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദൃശ്യങ്ങള്‍ പരിശോധിക്കുകയും, എം.കെ രാഘവന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് പ്രത്യേക സംഘം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും ചെയതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."