സ്വകാര്യ ബസ് ബുക്കിങ് ഓഫിസുകളില്‍ പരിശോധന
കോഴിക്കോട്: പാളയത്തെ സംസ്ഥാന, അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബുക്കിങ് ഓഫിസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന.
എം.എം അലി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലാണ് പരിശോധന നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒയുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രിയോടെ പരിശോധന നടത്തിയത്. സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പല ഓഫിസുകളില്‍ നിന്നും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് സൂചന. കൂടാതെ നിരവധി ബസുകള്‍ പെര്‍മിറ്റില്ലാതെ ഓടുന്നതായും കണ്ടെത്തി. ലൈസന്‍സില്ലാത്തവര്‍ക്ക് ഇത് ഹാജരാക്കാന്‍ ഏഴ് ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."