തിരച്ചില്‍ തുടരുന്നു; ശരീര ഭാഗങ്ങള്‍ കണ്ടെത്തി
അടിമാലി: കഴിഞ്ഞ 5 ന് വെള്ളത്തൂവല്‍ എസ്.വളവില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.
ശനിയാഴ്ച്ച നടത്തിയ തിരിച്ചിലില്‍ കാണാതായവരുടെ വീടിന് സമീപത്തുനിന്നും മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.
ഒരു കാലും കൈയ്യുമാണ് കണ്ടെത്തിയത്. ഇത് ഡി.എന്‍.എ പരിശോധന്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. 15ന് പുലര്‍ച്ചെ 2.30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് പേരെയാണ് കാണാതായത്.ഇതില്‍ തുറവക്കല്‍ മാത്യു(58),ഭാര്യ ലൈസ(56) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പുളിക്കകുടി മുഹമ്മദ്( മമ്മൂട്ടി45), ഭാര്യ അസ്മ(40), ഇവരുടെ മകന് മുഹ്സിന് (17) എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചിലിനിടെയാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ തകര്‍ന്ന് വീടിന്റെ സമീ പത്തുനിന്നാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇത് കാണാതായവരുടേതാണെന്ന നിഗമനത്തിലാണ് ബന്ധുക്കള്‍. കൂടുതല്‍ ശാസ്ത്രീയ പരിശോധനയില്‍ മാത്രമെ ഇത് സ്ഥിതീകരിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."