മലപ്പുറത്തിനും തിരുവനന്തപുരത്തിനും അല്പമാശ്വാസം, കൂടുതല്‍ രോഗമുക്തി തലസ്ഥാന ജില്ലയിലും മലപ്പുറത്തും
തിരുവനന്തപുരം: ഇന്ന് മലപ്പുറത്തിന് ആശ്വാസം. രോഗമുക്തിയില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും മലപ്പുറത്തുമാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 2067 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 623 പേരുടെയും മലപ്പുറത്ത് 538 പേര്‍ക്കുമാണ് രോഗമുക്തിനേടാനായത്.
കൊല്ലം ജില്ലയില്‍ 59 പേരുടെയും, പത്തനംതിട്ടയില്‍ 37 പേരുടെയും ആലപ്പുഴയില്‍ 130 പേരുടെയും, കോട്ടയത്ത് 74 പേരുടെയും, ഇടുക്കിയില്‍ 28 പേരുടെയും, എറണാകുളത്ത് 90 പേരുടെയും, തൃശൂരില്‍ 95 പേരുടെയും, പലക്കാട് 56 പേരുടെയും ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 22,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,761 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 193 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് കൂടുതല്‍ രോഗികള്‍. 331 പേര്‍ക്ക്.
രണ്ടാമത് ഇന്ന് കോഴിക്കോടായി. കോഴിക്കോട് 225 പേര്‍ക്കാണിന്ന് രോഗം. മലപ്പുറം, കാസര്‍ഗോഡ് ജില്ലകള്‍ 217 പേരുമായി മൂന്നാമതുണ്ട്, കോട്ടയം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 146 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, എറണാകുളം ജില്ലകളില്‍ നിന്നുള്ള 125 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."