കൊവിഡ് വ്യാപനത്തില്‍ അതിനിര്‍ണായക സാഹചര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിനിര്‍ണായക സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണം കൂടുമ്പോള്‍ മരണനിരക്കും വര്‍ധിച്ചേക്കാം. 'ബ്രേക് ദ് ചെയിന്‍' കാംപയ്ന്‍ കൂടുതല്‍ ഫലപ്രദമാക്കണമെന്നും കൂടുതല്‍ ശക്തമാക്കി ജാഗ്രത കൂട്ടണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവന്‍ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യം അനിവാര്യമായി. കുറേയധികം ഇളവുകള്‍ അതിന്റെ ഭാഗമായി നല്‍കേണ്ടി വന്നിട്ടുണ്ട്. അകലം പാലിക്കുന്നതിനും കൈകള്‍ നിരന്തരം ശുചിയാക്കുന്നതിനും മാസ്‌കുകള്‍ ധരിക്കുന്നതിനും വിട്ടുവീഴ്ച ഉണ്ടാകാതിക്കാന്‍ ശ്രദ്ധിക്കണം. ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാവലയം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധനയ്ക്ക് സ്വമേധയാ വരുന്ന എല്ലാവര്‍ക്കും ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളു. ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."