HOME
DETAILS
MAL
ഓണക്കാലത്ത് വിതരണം ചെയ്തത് 7,000 കോടി: മുഖ്യമന്ത്രി
backup
August 27 2020 | 19:08 PM
തിരുവനന്തപുരം: ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി 7,000 ത്തിലധികം കോടി വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശമ്പളം ബോണസ് ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് എല്ലാം കൂടി 2304.57 കോടി വിതരണം ചെയ്തു.
വിതരണം ചെയ്തത്: സര്‍വീസ് പെന്ഷന് - 1545 കോടി, സാമൂഹ്യ സുരക്ഷാ പെന്ഷന് - 1170.71 കോടി, ക്ഷേമനിധി പെന്ഷന് - 158.85 കോടി, ഓണക്കിറ്റ് - 440 കോടി, നെല്ല് സംഭരണം - 710 കോടി, ഓണം റേഷന്‍ - 112 കോടി, കണ്‍സ്യൂമര്‍ ഫെഡ് - 35 കോടി, ശമ്പളം, പെന്ഷന്, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്കായി കെ.എസ്.ആര്.ടി.സിക്ക് നല്‍കിയത് - 140.63 കോടി, ആശവര്‍ക്കര്‍മാര്‍ - 76.42 കോടി, സ്കൂള്‍യൂണിഫോം - 30 കോടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."