HOME
DETAILS

പാലിയേക്കര ടോള്‍ പിരിവ് ഈ മാസം 31ന് ആരംഭിക്കും

  
backup
August 27 2018 | 13:08 PM

paliyerkkara-toll-start-30th-spm-kerala

തൃശ്ശൂര്‍: പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിര്‍ത്തിവച്ച ടോള്‍ പിരിവ് ഈ മാസം 31ന് ആരംഭിക്കും. 26ന് ടോള്‍ പിരിവ് ആരംഭിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും ഈ മാസം 30 വരെ പിരിവ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ടോള്‍ പ്ലാസയുടെ ടണലില്‍ വെള്ളം കയറി ഉപകരണങ്ങള്‍ നശിച്ചതിനാല്‍ തത്ക്കാലിക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ടോള്‍ പിരിവ് ആരംഭിക്കുന്നത്.
പൂര്‍ണമായ രീതിയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിനായി ഒന്നര മാസം കഴിയും. ദുരിതാശ്വാസ വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. മഴക്കെടുതിയില്‍ തകര്‍ന്ന ദേശീയപാതയില്‍ ടാറിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രധാന പാതയിലെ തകരാര്‍ പരിഹരിച്ചതിന് ശേഷം മാത്രമാണ് സര്‍വീസ് റോഡുകള്‍ ടാറിങ് നടത്തുന്നത്. ഇതിനിടെ പ്രളയത്തില്‍ നിന്നും മുക്തിയാകും മുന്‍പ് ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഇടപ്പെട്ട് ടോള്‍ പിരിവ് നിരോധനം ദീര്‍ഘിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  42 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago