ഗായകന്റെ മരണത്തില്‍ ദുരൂഹതയെന്ന് കര്‍മസിമിതി
പയ്യോളി: യുവഗായകന്‍ കീഴൂര്‍ അധികാരി വീട്ടില്‍ ഷാജഹാന്‍ എന്ന ഷാജിയുടെ (48) മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ രൂപീകരിച്ച കര്‍മസിമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ 11 ന് തുറയൂര്‍ ഇടിഞ്ഞ കടവിലെ കളത്തിലാണ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. ഒന്‍പത് മുതല്‍ ഷാജിയെ കാണാനില്ലായിരുന്നു. പാലച്ചുവട്ടിലെ വീട്ടിലാണ് ഷാജി താമസിക്കുന്നത്. ഇവിടെനിന്നും കുറച്ചകലെ ഇടിഞ്ഞ കടവില്‍ അന്നേ ദിവസം രാത്രി ഒന്‍പതിന് ഷാജി ബസിറങ്ങുന്നത് കണ്ടവരുണ്ട്. രാത്രി വൈകിയും അടുത്ത ബസ് സ്റ്റോപ്പില്‍ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചിരുന്നതായി പറയുന്നു. ഷാജി ധരിച്ചിരുന്ന ബനിയന്‍ ബസ്റ്റ് സ്റ്റോപ്പിലുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നില്ല. ചെരിപ്പ് സമീപത്തെ ചായക്കടയുടെ ഭാഗത്ത് നിന്നാണ് കിട്ടിയത്. ഷാജിക്ക് ശത്രുക്കളുള്ളതായും പറയപ്പെടുന്നു. പൊലിസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കര്‍മസമിതി ആവശ്യപ്പെട്ടു. മഠത്തില്‍ നാണു ഉദ്ഘാടനം ചെയ്തു. ഏഞ്ഞിലാടി അഹമ്മദ് അധ്യക്ഷനായി. ഭാരവാഹികള്‍: എം സമദ് (ചെയ), മഹേഷ് ശാസ്ത്രി (കണ്‍), സി.കെ രാജു (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."