HOME
DETAILS
MAL
പ്രളയബാധിത മേഖലകളിലെ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലവകാശ കമ്മീഷന്‍
backup
August 27 2018 | 15:08 PM
തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ യൂണിഫോം ധരിച്ചെത്താന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ഉത്തരവായി. ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും വസ്ത്രങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവ ക്ലാസില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ പാടില്ല.
എല്ലാ സ്‌കൂളുകളും ഈ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് സി.ബി.എസ്.ഇ റീജ്യണല്‍ ഓഫിസര്‍മാരും വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരും ജില്ലാ കലക്ടര്‍മാരും അനുബന്ധ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."