രുദ്രയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി
കാട്ടാക്കട : എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നാലു നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. മാറനല്ലൂര്‍ വിലങ്ങറത്തല കിഴക്കുംകര വീട്ടില്‍ സുരേഷ് ബാബു, രമ്യ ദമ്പതികളുടെ മകള്‍ രുദ്രയുടെ മൃതദേഹമാണ് പോലീസിന്റെയും റവന്യു അധികൃതരുടെയും സാന്നിധ്യത്തില്‍ ഇന്നലെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ചികിത്സാ പിഴവുമൂലം മരിച്ചുവെന്ന മാതാപിതയാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍കോളജിലെ ഫോറന്‍സിക് മേധാവി ഡോ ശശികലയുടെ നേതൃത്തില്‍ പത്തോളം പേരടങ്ങുന്ന വിദഗ്ധ സംഘമാണ് മേല്‍നോട്ടം വഹിച്ചത്. ഫോറന്‍സിക് സയന്റിഫിക് ഓഫീസര്‍ ബി. മഹേഷ്, സൈബര്‍ സെല്‍ എസി അനില്‍കുമാര്‍ പി , അന്വേഷണ ഉദ്ധ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് എസ്‌ഐ ബിജോയി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 9.30 ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതനുസരിച്ച് മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരുമടക്കം വന്‍ ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയത്. എന്നാല്‍ ആര്‍.ഡി.ഒയ്ക്ക് പകരം സ്‌പെഷല്‍ തഹസില്‍ദാര്‍ ഹരിഹരന്‍ നായരാണ് പോസ്റ്റുമാര്‍ട്ടം നിരീക്ഷിക്കാനെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പോസ്റ്റുമാര്‍ട്ടം രണ്ടു മണിയോടെ അവസാനിച്ചു.
ഡി സി സി സെക്രട്രറി മലയിന്‍കീഴ് വേണുഗോപാല്‍ , മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മായ, വാര്‍ഡ് മെമ്പര്‍മാരായ അജികുമാര്‍, ഷീബമോള്‍, ബിജെപി സംസ്ഥാന സമിതിയംഗം എരുത്താവൂര്‍ ചന്ദ്രന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷാജിലാല്‍ സാമൂഹ്യ പ്രവര്‍ത്തകരായ ധന്യ രാമന്‍ ,അശ്വതി തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."