HOME
DETAILS

പ്രളയം: സംസ്‌കൃത സര്‍വകലാശാലക്ക് നഷ്ടം കോടികള്‍

  
backup
August 27 2018 | 17:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2

 

കാലടി: അപ്രതീക്ഷിതമായ പ്രളയത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാലക്കുണ്ടായത് കോടികളുടെ നഷ്ടം. സര്‍വകലാശാല കാംപസില്‍ വെള്ളം കയറാത്ത ഒറ്റ കെട്ടിടം പോലും ഇല്ല. പ്രാഥമിക കണക്കെടുപ്പില്‍ തന്നെ നഷ്ടം പത്ത് കോടിയിലധികമാണ്.
പ്രളയക്കെടുതിയില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ജനറേറ്ററുകളും കണ്‍ട്രോള്‍ പാനലുകളുമടക്കം എല്ലാ വൈദ്യുതി സൗകര്യങ്ങളും പൂര്‍ണമായും തകരാറിലായി. വെള്ളവും ചെളിയും കയറി തകരാറിലായ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ടാഴ്ചയിലധികം വേണ്ടി വരും.
ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ്, ഇന്റേണല്‍ ക്വാളിറ്റി അഷ്വുറന്‍സ് സെല്‍, കേരളാ സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റീജ്യനല്‍ ഓഫിസ്, ജനറല്‍ സ്റ്റോര്‍ തുടങ്ങിയ വിഭാഗങ്ങളും വെള്ളം കയറി പ്രവര്‍ത്തന രഹിതമായി. വിവിധ സെന്ററുകളിലേക് വിതരണത്തിനായി എത്തിച്ചിരുന്ന അറുപതോളം കംപ്യൂട്ടറുകളും പേപ്പറുകളടക്കമുള്ള സ്റ്റേഷനറി സാമഗ്രികളും പൂര്‍ണമായും നശിച്ചു.
സര്‍വകലാശാലയിലെ കൂത്തമ്പലം, പെയിന്റിങ് വിഭാഗം, പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഹോസ്റ്റലുകള്‍, ഡേ കെയര്‍ സെന്റര്‍, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും നഷ്ടങ്ങളുണ്ടായി. പ്രിന്റിങ് പ്രസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ ഉപയോഗ ശൂന്യമായി.
നൃത്ത, നാടക പഠന വിഭാഗത്തിലെ ഉപകരണങ്ങളും വെള്ളം കയറി നശിച്ചവയില്‍ പെടുന്നു. ഹോസ്റ്റലുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും ലാപ്‌ടോപ്പ് അടക്കമുള്ള സാധന സാമഗ്രികളും നഷ്ടപ്പെട്ടു.
സര്‍വകലാശാലയിലെ ഏറ്റവും വലിയ നഷ്ടം ചിത്ര മതിലിന് സംഭവിച്ച നാശമാണ്. ഇത് പുനര്‍നിര്‍മിക്കുക എന്നുള്ളത് ശ്രമകരമായ ദൗത്യമാണ്. കാംപസിലെ കുടിവെള്ള സൗകര്യങ്ങളടക്കം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ വളരെയധികം സമയമെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago