പരിഹാരമുണ്ടാകുമെന്ന് കിമ്മും പുടിനും
മോസ്‌കോ: ഉത്തര കൊറിയയുടെ ആണവായുധ വിഷയവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി റഷ്യ. ഇന്നലെ റഷ്യയില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ആണവായുധ വിഷയമടക്കം ചര്‍ച്ച ചെയ്തത്.
ആദ്യമായാണ് കിമ്മും പുടിനും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തുന്നത്.
ആണവായുധ വിഷയത്തില്‍ ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കേയാണ് വിഷയത്തില്‍ റഷ്യ ഇടപെടാനൊരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അതു പരിഹരിക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്തതായി പുടിന്‍ വ്യക്തമാക്കി. സമാധാനപരമായ പ്രശ്‌നപരിഹാരത്തിനാണ് ശ്രമമെന്നു വ്യക്തമാക്കി കിം ജോങ് ഉന്നും രംഗത്തെത്തിയിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ച രണ്ടു മണിക്കൂറോളം നീണ്ടു. ചര്‍ച്ച തുടരുമെന്നാണ് വിവരം. മാസങ്ങള്‍ക്കു മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോങ് ഉന്‍ നടത്താനിരുന്ന രണ്ടാംഘട്ട ചര്‍ച്ച അവസാന നിമിഷം മുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."