ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഒന്‍പത് താരങ്ങള്‍ക്ക് കൊവിഡ്
അബൂദബി: ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഒന്‍പത് താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരണം. ഇന്ത്യന്‍ താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും നെറ്റ് ബൗളര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആര്‍ക്കൊക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഗസ്റ്റ് 21നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വേി യു.എ.ഇയിലെത്തിയത്. തുടര്‍ന്ന് ടീം ആറു ദിവസം ക്വറന്റൈന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ടീം അംഗങ്ങളില്‍ കുറച്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് അംഗങ്ങളുടെ ക്വറന്റൈന്‍ സെപ്റ്റംബര്‍ 1 വരെ നീട്ടുകയും ചെയ്തു. യു.എ.ഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ചെന്നൈയില്‍ ചെറിയ രീതിയില്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു.
ക്വാറന്റൈന്‍ പൂര്‍ത്തിയാകാതെ
മുംബൈയും കൊല്‍ക്കത്തയും
അബൂദബി: യു.എ.ഇയില്‍ നടക്കുന്ന 13ാം ഐ.പി.എല്ലിനെത്തിയ ടീമുകളില്‍ അധികം ടീമുകളുടേയും ക്വാറന്റൈന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ക്വാറന്റൈന്‍ പൂര്‍ത്തിയായ ചില ടീമുകളെല്ലാം ചെറുതായി പരിശീലനം തുടങ്ങിയിട്ടുണ്ട്.
മറ്റു ചിലര്‍ രണ്ട് ദിവസനത്തിനുള്ളില്‍ പൂര്‍ണമായ തോതില്‍ പരിശീലനം തുടങ്ങും. എന്നാല്‍ ഇതിനൊന്നും കഴിയാതെ വീണ്ടും ഏഴ് ദിവസം കൂടി മുംബൈ ഇന്ത്യന്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും കാത്തിരിക്കണം. താമസ സ്ഥലം തിരഞ്ഞെടുത്തതിലെ പാകപ്പിഴവ് കാരണമാണ് കൊല്‍ക്കത്തക്കും മുംബൈ ഇന്ത്യന്‍സിനും ക്വാറന്റൈന്‍ കൂടാന്‍ കാരണമായത്. മറ്റു ടീമുകളെല്ലാം ദുബൈയിലായിരുന്നു താമസിച്ചിരുരന്നത്. ഇവിടെ ആറോ ഏഴോ ദിവസം ക്വാറന്റൈന്‍ മതിയെന്നാണ് അധികൃതരുടെ നിര്‍ദേശം. എന്നാല്‍ മുംബൈയും കൊല്‍ക്കത്തയും താമസത്തിനായി തിരഞ്ഞെടുത്തത് യു.എ.ഇയായിരുന്നു. ഇവിടെ 14 ദിവസമാണ് ക്വാറന്റൈന്‍ സമയം. ഇതാണ് ഇരു ടീമുകള്‍ക്കും തിരിച്ചടിയായത്. ഇതുമായി ബന്ധപ്പെട്ട് ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും സി.ഇ.ഒ ഹെമങ് അമിനും യു.എ.ഇ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിലവില്‍ അബൂദബിയിലെ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ക്വാറന്റെയ്ന്‍ കാലാവധി 14 ദിവസമായി ഉയര്‍ത്തിയത്. ഇത് ഏഴ് ദിവസമായി ടീമുകള്‍ക്ക് കുറയ്ക്കണമെന്നാണ് ഐ.പി.എല്‍ ഭാരവാഹികള്‍ അധികൃതരോട് ആവിശ്യപ്പെട്ടിരിക്കുന്നത്. ഐ.പി.എല്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കുമെന്നിരിക്കെ ഇനിയും ഏഴ് ദിവസം കൂടി ക്വാറന്റെയ്‌നില്‍ കഴിയേണ്ടി വന്നാല്‍ മുംബൈ,കെ.കെ.ആര്‍ ടീമുകളെ അത് പ്രതികൂലമായി ബാധിച്ചേക്കും.
ജേസണ്‍ റോയി കളിക്കില്ല;
ഡല്‍ഹിക്ക് തിരിച്ചടി
അബുദാബി: ഐ.പി.എല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയി ഇത്തവണത്തെ സീസണില്‍ നിന്ന് വിട്ടുനിക്കാന്‍ തീരുമാനിച്ചതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. ലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് ഡല്‍ഹി ജേസണെ ടീമിലെത്തിച്ചത്.
താരത്തിന്റെ അഭാവത്തില്‍ ആസ്‌ത്രേലിയന്‍ താരം ഡാനിയല്‍ സാംസിനെ ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന് പകരം ഓള്‍റൗണ്ടര്‍ സാംസിനെയാണ് ഡല്‍ഹി പരിഗണിച്ചിട്ടുള്ളത്. ജേസണ്‍ റോയ് ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. 2018ല്‍ ഡല്‍ഹിയിലെത്തിയ ജേസണ്‍ അഞ്ച് മത്സരത്തില്‍ നിന്ന് 120 റണ്‍സാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."