കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടം ഇന്ന്
വെംബ്ലി: സീസണിലെ അവസാന കിരീടത്തിനായി ഇംഗ്ലണ്ടിലെ വമ്പന്മാര് ഇന്ന് കൊമ്പ് കോര്‍ക്കുന്നു. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ ലിവര്‍പൂളും എഫ്. എ കപ്പ് ജേതാക്കളായ ആഴ്സനലും തമ്മിലാണ് പോരാട്ടം. എന്നാല്‍ ആഴ്സനലിന് ഇന്നത്തെ പോരാട്ടം നെഞ്ചിടിപ്പിന്റേതാണ്. കാരണം ടീമിലെ നാല് താരങ്ങള്‍ ക്വാറന്റൈനിലാണ്.
ഇതിന് അര്‍ട്ടേറ്റയുടെ സംഘത്തിന് തിരിച്ചടിയായേക്കും. എമിലിയാനോ മാര്‍ട്ടിനെസ്, ബേണ്‍ഡ് ലിനോ,22 കാരനായ സെന്റര്‍ ഹാഫ് താരം ഗബ്രിയേല്‍, പേര് വെളിപ്പെടുത്താത്ത മറ്റൊരു താരവും ക്വാറന്റൈനിലാണ്.
ഇവരാരും പ്രീ സീസണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നില്ല. അതേ സമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ലിവര്‍പൂള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രീ സീസണില്‍ ലിവര്‍പൂല്‍ രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നു. ആസ്ട്രിയന്‍ ക്ലബുകളോടായിരുന്നു ലിവര്‍പൂളിന്റെ പ്രീ സീസണ് മത്സരം. ഇതില്‍ ഒരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയവും രണ്ടണ്ടാം മത്സരത്തില്‍ 2-2 ന്റെ സമനിലയുമായിരുന്നു ലിവര്‍പൂളിന്റെ സമ്പാദ്യം. പ്രീമിയര്‍ ലീഗ് സ്ക്വാഡിലെ എല്ലാ താരങ്ങളും ലിവര്പൂളിനൊപ്പമുണ്ടെണ്ടന്നത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."