HOME
DETAILS

വയോജനങ്ങള്‍ക്കായി പകല്‍വീട് ഒരുങ്ങി

  
backup
April 26 2019 | 06:04 AM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%95%e0%b4%b2%e0%b5%8d-3

ചങ്ങനാശേരി: നിര്‍മാണം പൂര്‍ത്തിയായി വയോജനങ്ങളെ കാത്ത് പകല്‍വീട് ഒരുങ്ങി. തൃക്കൊടിത്താനം പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നാണ് സംരംഭത്തിനായുള്ള തുക കണ്ടെത്തിയത്. ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും തണലായി തൃക്കൊടിത്താനത്ത് പകല്‍വീട് ഒരുങ്ങിയിരിക്കുന്നത്.
വാര്‍ധക്യമെന്നാല്‍ ഉപേക്ഷിക്കപ്പെടേണ്ട കാലമല്ല മറിച്ച് സംരക്ഷിക്കപ്പെടേണ്ട കാലമാണ് എന്ന കാഴ്ച്ചപ്പാടാണ് വയോജനങ്ങള്‍ക്കായി ഒരു പകല്‍വീട് എന്ന ആശയത്തിലേക്ക് തൃക്കൊടിത്താനം പഞ്ചായത്തിനെ എത്തിച്ചത്. പകല്‍സമയങ്ങളില്‍ വീടുകളില്‍ ഒറ്റയ്ക്കാവുന്ന വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമായാണ് പകല്‍വീട് നിര്‍മിച്ചത്. മാനസിക ഉല്ലാസത്തിനായി ചെസ് ബോര്‍ഡ്, വിനോദോപാധിയായി ടെലിവിഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ഉച്ചഭക്ഷണവും നല്‍കും. പരിപാലനത്തിനായി മെഡിക്കല്‍ സേവനവും ലഭ്യമാക്കും. 60 വയസിനു മുകളില്‍ പ്രായമുള്ള നിരാംലംബരായവര്‍ക്കാണ് പകല്‍വീട് ആശ്രയമാകുന്നത്. പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെയാണ് പകല്‍വീടിന്റെ പ്രവര്‍ത്തനസമയം നിശ്ചയിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.
വിനോദങ്ങള്‍ക്കുള്ള മുറി, വായനശാല, വിശ്രമ മുറി, പാചകശാല, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുണ്ടാവുക. വീടിന്റെ വിരസതകളില്‍ നിന്നും മാറി ഉല്ലാസപ്രദമായ ജീവിതത്തിനുള്ള അവസരമാണ് പകല്‍വീട്ടില്‍ ഇവര്‍ക്ക് ലഭിക്കുന്നത്. വായിക്കാനും വര്‍ത്തമാനം പറയാനും ഒന്നിച്ചിരുന്നു ടിവി കാണാനും മാത്രമല്ല ആശയങ്ങള്‍ പങ്കുവെക്കാനും ഇഷ്ടവിനോദങ്ങളിലേര്‍പ്പെടാനും സാധിക്കുന്നു കൂടാതെ ഇടക്കിടെ ചായയോ ഭക്ഷണമോ വേണ്ടവര്‍ക്ക് അതും പകല്‍വീട്ടില്‍ കിട്ടും.
ഇതിനു പുറമെ ആരോഗ്യ സംരക്ഷണ ക്യാംപുകളും മറ്റു നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.രാജു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  34 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  39 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago