തെരുവുവിളക്കില്ല; കാരന്തൂരിലെ കടകളില്‍ വ്യാപക മോഷണം
കുന്ദമംഗലം: അങ്ങാടിയില്‍ തെരുവ് വിളക്കില്ല, കാരന്തൂരില്‍ ടൗണിലെ കടകളില്‍ വ്യാപക മോഷണം.
അങ്ങാടിയിലെ ദേശീയപാതയോരത്തുള്ള ഹാപ്പി സ്റ്റോര്‍, ശ്രീഷന്റെ കെ.കെ ബേക്കറി, തൊട്ടടുത്ത ഡോ. ഹൈമ പ്രദീപിന്റെ ഹോമിയോ ക്ലിനിക്, ആര്‍.കെ ബാലചന്ദ്രന്റെ മില്‍മ ബൂത്ത്, ശശിയുടെ ഉടമസ്ഥതയിലുള്ള ആര്യ വൈദ്യശാല എന്നിവിടങ്ങളിലാണ് ഷട്ടറുകള്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ അകത്തുകയറിയത്. മേശ വലിപ്പിലുണ്ടായിരുന്ന ചില്ലറ മാത്രമേ പല കടകളിലും നഷ്ടപ്പെട്ടിട്ടുള്ളൂ. സമീപത്തെ സ്‌കൂളില്‍നിന്ന് പിക്-ആക്‌സ് എടുത്ത് കൊണ്ടുപോയാണ് ഷട്ടറിന്റെ പൂട്ടുകള്‍ കുത്തിത്തുറന്നത്.
തകര്‍ത്ത പൂട്ടുകളെല്ലാം സമീപത്തെ സ്‌കൂള്‍ കോംപൗണ്ടിലേക്ക് വലിച്ചെറിഞ്ഞനിലയില്‍ കണ്ടെത്തി. എവിടെ നിന്നും വിലപ്പെട്ട വസ്തുക്കളൊന്നും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടില്ല. സമീപത്തെ വില്ലേജ് ഓഫിസിന്റെ പൂട്ടും കുത്തിത്തുറന്നിട്ടുണ്ട്. 2013ല്‍ സ്ഥാപിച്ച ടവര്‍ ലൈറ്റ് അടക്കം അങ്ങാടിയിലെ തെരുവു വിളക്കുകള്‍ കൂട്ടത്തോടെ കണ്ണടച്ചതാണ് കാരന്തൂര്‍ അങ്ങാടിയിലും സമീപത്തും മോഷ്ടാക്കള്‍ക്കും സമൂഹ വിരുദ്ധര്‍ക്കും വിഹരിക്കാന്‍ അവസരമൊരുങ്ങുന്നതെന്ന് വ്യാപാരികളും നാട്ടുകാരും പറഞ്ഞു. കഴിഞ്ഞവര്‍ഷവും വീടുകള്‍ കേന്ദ്രീകരിച്ച് വ്യാപക മോഷണപരമ്പര നടന്നിരുന്നു. നാട്ടുകാര്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്ന് മോഷണം തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."