അവധിയുടെ മറവില്‍ സീപോര്‍ട്ട് റോഡില്‍ തണല്‍ മരം വെട്ടി നീക്കി
കാക്കനാട്: സീപോര്‍ട്ട് റോഡില്‍ തണല്‍ വിരിച്ച് നിന്ന കൂറ്റന്‍ വാഗമരം അവധിദിനത്തില്‍ വെട്ടി മുറിച്ച് നീക്കി. സ്വകാര്യ വ്യാപാര സമുച്ചയത്തിന്റെ എന്‍ട്രന്‍സ് നിര്‍മാണത്തിന് ആര്‍.ബി.ഡി.സിയുടെ അധീനയിലുള്ള തണല്‍മരം തടസ്സമാകുന്നതിനാലാണ് മുറിച്ച് നീക്കിയത്. ഇന്നലെ ഉച്ചയോടെ കാക്കനാട് സിപോര്‍ട്ട് റോഡില്‍ ജില്ലാ പഞ്ചായത്തിനു സമീപത്താണ് സംഭവം.
മരം വെട്ടി വീഴ്ത്തുന്നതറിഞ്ഞെത്തിയ അയല്‍ വാസികളും നട്ടുകാരും പ്രതിഷേധിച്ചെങ്കിലും വെട്ട് തുടര്‍ന്നു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റാഷിദ് ഉള്ളംപിള്ളിയുടെ പരാതിയെ തുടര്‍ന്ന് കാക്കനാട് വില്ലേജ് ഓഫീസര്‍ ഉദയകുമാര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വില്ലേജ് ഓഫീസര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര എസ്.ഐ എ.എന്‍ ഷാജുവിന്റെ നിര്‍ദേശമനുസരിച്ച് അഡീഷണല്‍ എസ്.ഐ ഷബാബിന്റെ നേതൃത്വത്തില്‍ തടികള്‍ കയറ്റിയ വാഹനം കസ്റ്റഡിയില്‍ എടുത്തു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരം വെട്ടുന്നതിനോ കയറ്റി കൊണ്ടു പോകുന്നനതിനോ യാതൊരു വിധ രേഖകളും വാഹന ഉടമയിലോ കെട്ടിട ഉടമയിലോ ഉണ്ടായിയിരുന്നില്ല എന്ന് തൃക്കാക്കര പൊലിസ് അറിയിച്ചു. ദേശീയ പാതയോരത്ത് ഒരു അപകടവുമില്ലാതെ തണല്‍ വിരിച്ച് നിന്ന മരമാണ്.
നാട്ടുകാര്‍ക്കോ അടുത്ത് താമസിക്കുന്നവര്‍ക്കോ പരാതി ഇല്ലെന്നിരിക്കെയാണ് അവധിയുടെ മറവില്‍ കെട്ടിട നിര്‍മ്മാതാക്കളുടെ സ്വന്തം താല്‍പ്പര്യത്തിനായി മരം വെട്ടിമാറ്റിയതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."