HOME
DETAILS

സാമ്പത്തിക പ്രതിസന്ധി: ധനമന്ത്രിയോട് ചോദ്യങ്ങളുമായി ചിദംബരം

  
backup
August 29, 2020 | 7:06 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%a7

ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ജി.എസ്.ടി വരുമാന നഷ്ടവും കൊവിഡ് മഹാമാരി കാരണമാണെന്നും അതു ദൈവത്തിന്റെ കളിയാണെന്നും പറഞ്ഞ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ വിമര്‍ശിച്ചും ചോദ്യം ചെയ്തും കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം രംഗത്ത്. നിര്‍മല സീതാരാമനെ ദൈവത്തിന്റെ സന്ദേശമെത്തിയക്കുന്നയാള്‍ എന്നു കളിയാക്കിയ ചിദംബരം, കൊവിഡിനു മുന്‍പ് എന്തുകൊണ്ടാണ് സാമ്പത്തികരംഗത്ത് വലിയ തകര്‍ച്ചയുണ്ടായതെന്ന് അവര്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം ആരംഭിക്കുന്നതിനു മുന്‍പ് കേന്ദ്രസര്‍ക്കാരിനു പറ്റിയ വീഴ്ചകള്‍ ധനമന്ത്രി വിശദീകരിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക രംഗത്തു കൊവിഡ് വ്യാപനത്തിനു മുന്‍പുതന്നെ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. കൊവിഡിനെ ദൈവത്തിന്റെ കളിയെന്നാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍, നിങ്ങളുടെ ഉത്തരവാദിത്തബോധമില്ലായ്മയേയും ദുര്‍ഭരണത്തെയും എങ്ങനെയാണ് വ്യാഖ്യാനിക്കുന്നതെന്നുകൂടി ജനങ്ങളോടു വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. 2017-18, 2018-19, കൊവിഡിനു മുന്‍പത്തെ 2019-20 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ എന്തുകൊണ്ടാണ് ഇന്ത്യയുടെ സാമ്പത്തികരംഗം താഴോട്ടുപോയതെന്നു വിശദീകരിക്കുമോയെന്നു ചോദിച്ച അദ്ദേഹം, ഇക്കാര്യത്തില്‍ ധനമന്ത്രിക്ക് ഒന്നും പറയാനില്ലേയെന്നും ചോദിച്ചു.
സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും കൊവിഡിനു മുന്‍പുതന്നെ ഇന്ത്യയുടെ സാമ്പത്തിക ഘടന തകര്‍ന്നിരുന്നെന്നും ആരോപിച്ച് രാഹുല്‍ഗാന്ധിയടക്കമുള്ള കേണ്‍ഗ്രസ് നേതാക്കള്‍ നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  6 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  6 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  6 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  6 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  6 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  6 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  6 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  6 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  6 days ago