ഫയര്മീറ്റര് പ്രശ്നത്തിന്റെ പേരില്‍ ഓട്ടോ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം: എ.ഐ.ടി.യു.സി
മലപ്പുറം: ഓട്ടോറിക്ഷ ഫയര്മീറ്റര് സീല്‍ ചെയ്യുന്നതിന് രണ്ടുദിവസം വൈകിപ്പോയാല്‍ പേലും ഭീമമായ ഫൈന്‍ ഈടാക്കി തൊഴിലാളികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടില്‍ മാറ്റം വരുത്തണമെന്നും സീല്‍ ചെയ്ത് നാലോ അഞ്ചോ കിലോമീറ്റര്‍ ഓട്ടം പോയാല്‍ സീല്‍ പൊട്ടിപ്പോകുകയും വീണ്ടും അടുത്ത ദിവസം സീല്‍ ചെയ്യുന്ന കേന്ദ്രത്തിലേക്ക് തന്നെ വരേണ്ടതായ ബുദ്ധിമുട്ടും തൊഴിലാളികളെ പ്രയാസപ്പെടുത്തുന്നതായി മലപ്പുറം ജില്ലാ ടാക്സി ഡ്രൈവേഴ്സ് ആന്റ് മോട്ടോര്‍ എഞ്ചിനിയറിംഗ് വര്‍ക്കേഴ്സ് യൂണിയന് ( എ ഐ ടി യു സി ) അഭിപ്രായപ്പെട്ടു.
ഡീസല്‍ ഓട്ടോറിക്ഷകള്‍ കേരളത്തിലെ നഗരങ്ങളില്‍ നിന്ന് പാടെ ഒഴിവാക്കാനുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ തീരുമാനം പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികളെ തൊഴിലില്ലാതാക്കാനുള്ള നിലപാടാണെന്നും കമ്മീഷണറുടെ നടപടി കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി. ഫൈസല്‍, കെ. ഷാജി, എ. കെ. ജബ്ബാര്‍, പി. സുബൈര്‍, പി. വിശ്വനാഥന്, എ .കെ. അക്ബറലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."