ഖുര്‍ആനിലേക്കുള്ള മടക്കത്തിന് മുന്‍ഗണന നല്‍കണം: പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍
തൃക്കരിപ്പൂര്‍: ഖുര്‍ആനിലേക്കുള്ള മടക്കത്തിന് നാം മുന്‍ഗണന നല്‍കണമെന്ന് സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍.
വള്‍വക്കാട് മുസ്‌ലിം ജമാഅത്തിന് കീഴില്‍ ആരംഭിച്ച ജാമിഅ അന്‍വരിയ്യ ഇസ്‌ലാമിയ്യ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആനുമായി ബന്ധപ്പെടാത്ത ഒരു ദിവസവും ഒരു വിശ്വാസിക്ക് ഉണ്ടാകാന്‍ പാടില്ല. ഖുര്‍ആന്‍ മനഃപാഠമാക്കുന്നത് പുണ്യമുള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി. നവാസ് അഹ്മദ് അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ക്കുള്ള ഉപഹാരം ജമാഅത്ത് പ്രസിഡന്റ് എന്‍. മുഹമ്മദ് കുഞ്ഞി ഹാജി, മഹല്ലിലെ ഹാഫിളുമാര്‍ക്കുള്ള ഉപഹാരം സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍, കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ വിതരണം സയ്യിദ് അന്‍വര്‍ തങ്ങള്‍, സയ്യിദ് ശഫീഖ് തങ്ങള്‍ എന്നിവര്‍ നിര്‍വഹിച്ചു.
വിവിധ തലങ്ങളില്‍ കഴിവ് തെളിയിച്ചവരെ ജമാഅത്ത് ട്രഷറര്‍ പി. അമീര്‍ ഹാജി ഉപഹാരം നല്‍കി ആദരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ബുള്ളറ്റിന്‍ എസ്.കെ ഹംസ ഹാജി സി.സി ഹനീഫ ഹാജിക്ക് കൈമാറി പ്രകാശനം ചെയ്തു. സമീര്‍ ഹൈതമി, അബ്ദുല്‍ ഖാദര്‍ ബാഖവി, എം.എ.സി കുഞ്ഞബ്ദുല്ല ഹാജി, വി.പി ഹുസ്സന്‍ കുഞ്ഞി, ജലാല്‍ ദാരിമി, കെ.പി അഷ്‌റഫ് മുന്‍ഷി, കെ.എം കുഞ്ഞി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."