HOME
DETAILS

കീം പ്രവേശന പരീക്ഷ: ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന ആശങ്കയുമായി അധ്യാപകരും വിദ്യാര്‍ത്ഥികളും

  
backup
April 26 2019 | 16:04 PM

keam-entrance-exam-jumua-part-issue-spm-26

കോഴിക്കോട്: കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ പുതുക്കിയ പരീക്ഷാ തീയതി പ്രകാരം വന്ന സമയക്രമം കാരണം ജുമുഅ നിസ്‌കാരത്തിന് തടസ്സം നേരിടുമെന്ന ആശങ്കയുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത്. പുതുക്കിയ തീയതി പ്രകാരം മെയ് 2 വ്യാഴം, 3 വെള്ളി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 12.30 വരെയാണ് പരീക്ഷയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ വെള്ളിയാഴ്ചത്തെ പേപ്പര്‍ രണ്ട് മാത്തമാറ്റിക്‌സിന്റെ സമയം പുന: ക്രമീകരിക്കണമെന്ന ആവശ്യവുമായാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തെത്തിയിരിക്കുന്നത്. 12.30 ന് പരീക്ഷ അവസാനിക്കുമെങ്കിലും വിദ്യാര്‍ത്ഥികളില്‍ നിന്നും ഉത്തരം രേഖപ്പെടുത്തിയ ഒ.എം.ആര്‍ ഷീറ്റ് ശേഖരിച്ച ശേഷം സോര്‍ട്ട് ചെയ്യാന്‍ ഏകദേശം 15 മിനുറ്റോളം എടുക്കും. ഇതിന് ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ഹാളിന് പുറത്തേക്ക് കടക്കാനാവുകയുള്ളൂ. കൂടാതെ ഇവയെല്ലാം ശേഖരിച്ച ശേഷം ഡ്യൂട്ടിയിലുള്ള അധ്യാപകര്‍ കേന്ദ്രങ്ങളിലെ കണ്‍ട്രോള്‍റൂമിലെത്തി പരീക്ഷാ ചീഫുമാരെ ഉത്തരക്കടലാസുകള്‍ ഏല്‍പിച്ച് ഒപ്പ് വെക്കാനും 15 മിനുറ്റോളം എടുക്കും. ഉത്തര പേപ്പര്‍ തിരിച്ചേല്‍പ്പിക്കുന്ന പ്രക്രിയ അവസാനിക്കുമ്പോഴേക്കും ഒരു മണി കഴിയുമെന്നും ഇത് കാരണം വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുമെന്നുമാണ് അധ്യാപകര്‍ നല്‍കുന്ന വിശദീകരണം.

നേരത്തെ ഏപ്രില്‍ 27, 28 തീയതികളിലായിരുന്നു പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് കാരണമാണ് തീയതി വീണ്ടും മാറ്റിയത്. ഇതോടെ ഇനിയും തീയതിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചതായി അധ്യാപകരും വിദ്യാര്‍ത്ഥികളും പറയുന്നു. അതേസമയം വെള്ളിയാഴ്ച നടത്തുന്ന പരീക്ഷയുടെ സമയം 10 മണിയില്‍ നിന്നും 9മണിയിലേക്ക് മാറ്റി പുന: ക്രമീകരിച്ചാല്‍ ജുമുഅ നിസ്‌കാരത്തിന് പോകാന്‍ കൂടുതല്‍ സൗകര്യമാകുമെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നത്.


91,807 പേരാണ് എന്‍ജിനിയറിങ്ങ് പ്രവേശന പരീക്ഷക്കായി കേരളത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. കൂടാതെ സര്‍ക്കാര്‍,സ്വാശ്രയ ഫാര്‍മസി കോളജുകളില്‍ ബി.ഫാം കോഴ്‌സില്‍ പ്രവേശനം ആഗ്രഹിക്കുന്ന 63,474 വിദ്യാര്‍ത്ഥികളും പരീക്ഷക്കെത്തുന്നുണ്ട്. ഇവര്‍ക്ക് വ്യാഴാഴ്ച നടക്കുന്ന പേപ്പര്‍ ഒന്ന് ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷ മാത്രം എഴുതിയാല്‍ മതി. ഇതോടെ സംസ്ഥാനത്ത് 11, 2163 പേരാണ് പരീക്ഷ എഴുതുന്നത്. കൂടാതെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും അധ്യാപകരും വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുമടക്കം 7000 ത്തോളം ഉദ്യോഗസ്ഥരെയാണ് പരീക്ഷയുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ 14 ജില്ലകളിലായി 325 കേന്ദ്രങ്ങളിലും, ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായി 329 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  22 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  22 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  22 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago