HOME
DETAILS

കെപിഎസ്ടിഎ പ്രക്ഷോഭത്തിലേക്ക്

  
backup
July 21 2016 | 02:07 AM

%e0%b4%95%e0%b5%86%e0%b4%aa%e0%b4%bf%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%8e-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%a4%e0%b5%8d%e0%b4%a4-2

മലപ്പുറം: കോടതി ഉത്തരവ് പോലും മാനിക്കാതെ അധ്യാപകദ്രോഹ നിലപാടുമായി മലപ്പുറം ഡിഡിഇ ഓഫീസ് മുന്നോട്ടു പോകുന്നു എന്നാരോപിച്ച് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പിഎസ്ടിഎ പ്രക്ഷോഭത്തിലേക്ക്. എസ്എസ്എയില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ സംഘടനയുടെ ജില്ലാ സെക്രട്ടറി ടി.ടി റോയ് തോമസിന് നല്‍കിയ പുനര്‍ നിയമന ഉത്തരവ് 24 മണിക്കൂര്‍ തികയും മുമ്പ് പിന്‍വലിച്ച സാഹചര്യത്തിലും പിന്‍വലിച്ച ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലുമാണ് സംഘടന പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ജൂണ്‍ 30ന് ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് പാരന്റ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങണമെന്ന് ജൂണ്‍ 29ന് ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് പാരന്റ് പുനര്‍നിയമനം തേടി നാലു ബിപിഒമാര്‍ ഡിഡിഇയെ സമീപിച്ചത്. ഇക്കഴിഞ്ഞ നാലാം തിയ്യതി ഇവര്‍ക്ക് പുനര്‍ നിയമനം നല്‍കി ഡിഡിഇ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇതിലൊരാളായ കെപിഎസ്ടിഎ ജില്ലാ സെക്രട്ടറിയുടെ നിയമനം തൊട്ടടുത്ത ദിവസം തന്നെ ഡിഡിഇ റദ്ദ് ചെയ്തതാണ് പ്രശ്‌നത്തിന്റെ തുടക്കം. അരീക്കോട് ഉപജില്ലയിലെ മൈത്ര ജിയുപിഎസിലെ ഹെഡ്മാസ്റ്ററായിട്ടാണ് റോയ് തോമസിന് നിയമനം നല്‍കിയത്. ഒന്‍പതു വര്‍ഷത്തെ ഹെഡ്മാസ്റ്റര്‍ സര്‍വ്വീസുള്ള റോയ് തോമസിന്റെ സ്ഥാനത്തേക്ക് ഒരു വര്‍ഷം മാത്രം സര്‍വീസുള്ള ഭരണപക്ഷ അധ്യാപക സംഘടനയില്‍ അംഗമായ ഒരധ്യാപകനെ നിയമിച്ചുകൊണ്ട് കെപിഎസ്ടിഎ ജില്ലാ സെക്രട്ടറിയെ അപമാനിക്കുകയും രാഷ്ട്രീയ വിരോധം തീര്‍ക്കുകയുമാണുണ്ടായതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭരണപക്ഷ അധ്യാപക സംഘടനയുടെ രാഷ്ട്രീയ താല്‍പര്യത്തിനു വഴങ്ങി അധ്യാപകരെ ദ്രോഹിക്കുന്ന നിലപാടിയില്‍ നിന്ന് ഡിഡിഇ പിന്‍മാറണമെന്ന് ഭാരവാഹികളായ ജോര്‍ജ് കൊളത്തൂര്‍, എം.ക സനല്‍കുമാര്‍, കെ.അബ്ദുല്‍ മജീദ്, മുനവ്വര്‍ റഹ്മാന്‍ പനോളി എന്നിവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago