HOME
DETAILS
MAL
നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങ് സ്ഥാപനത്തില്‍ അക്രമം; ഒരാള്‍ക്കു പരുക്ക്
backup
July 21 2016 | 02:07 AM
തൃക്കരിപ്പൂര്‍: ഒളവറയില്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങ് സ്ഥാപനത്തില്‍ കയറി ഒരു സംഘം അക്രമം നടത്തി. സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന ജീവനക്കാരനു പരുക്കേറ്റു.
ഒളവറ റെയില്‍വേ ഗേറ്റിനടുത്ത എം.വി നദീറി(22)നെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഒളവറ മുണ്ട്യ ബസ് സ്റ്റോപ്പിനു സമീപം പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ ട്രെയിനിങ്ങ് സൊലൂഷന് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ നദീറിനെ എട്ടു പേരടങ്ങുന്ന സംഘം അടിച്ചു പരുക്കേല്പ്പിക്കുകയായിരുന്നുവെന്നു ചന്തേര പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇവിടെ എത്തിയ പയ്യന്നൂര്‍ സ്വദേശിക്കും അക്രമത്തില്‍ പരുക്കേറ്റതായി നാട്ടുകാര്‍ പറഞ്ഞു. ചന്തേര പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."