ദുരന്തം കശക്കിയെറിഞ്ഞവര്‍ ആശ്വാസ തീരത്തേയ്ക്ക്: ജീവിതം കെട്ടിപടുക്കാന്‍ സഹായ വാഗ്ദാനം
വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുള്‍പ്പൊട്ടല്‍ ദുരന്തം ജീവിതം തന്നെ കശക്കിയെറിഞ്ഞവര്‍ ആശ്വാസ തീരത്തേയ്ക്ക് . ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് വടക്കാഞ്ചേരി നഗരസഭയും തെക്കുംകര പഞ്ചായത്തുമാണ് താല്‍കാലിക ഭവനങ്ങള്‍ ഒരുക്കി നല്‍കിയിട്ടുള്ളത്.
കുറാഞ്ചേരി പാറേക്കാട്ടില്‍ സജി, ഭാര്യ ജോളി, മക്കളായ ജോഷ്വ, കാതറിന്‍ എന്നിവര്‍ക്ക് തെക്കുംകര പഞ്ചായത്തിലെ കുത്തുപാറയിലും കൊല്ലം കുന്നേല്‍ മത്തായിയുടെ മകന്‍ സി ജോയ്ക്ക് കുറാഞ്ചേരിയിലുമാണ് വീടുകള്‍ ക്രമീകരിച്ചിട്ടുള്ളത്. അപകടത്തില്‍ സജിയുടെ അമ്മ റോസി മകള്‍ എയ്ഞ്ചല്‍ എന്നിവര്‍ മരിച്ചിരുന്നു.
തകര്‍ന്ന സജിയുടെ ഐസ് കടയും പുനര്‍നിര്‍മിച്ചു നല്‍കും. ഉരുള്‍പൊട്ടി മണ്ണിടിച്ചിലില്‍പ്പെട്ട് വീട് തകര്‍ന്ന് മരിച്ച കൊല്ലംകുന്നേല്‍ മത്തായിയുടെ കുടുംബത്തില്‍ അവ ശേഷിയ്ക്കുന്നത് ഇനി സിജോ മാത്രമാണ്. അപകടം നടക്കുമ്പോള്‍ ഇദ്ദേഹം മസ്‌ക്കറ്റിലെ ജോലി സ്ഥലത്തായിരുന്നു.
ദുരന്തവാര്‍ത്തയറിഞ്ഞ് 17 നാണ് നാട്ടില്‍ എത്തിയത്. ദുരന്തം നടമാടുമ്പോള്‍ സിജോയുടെ ഭാര്യ ബിന്‍സി പ്രസവത്തിനായി പത്താഴകുണ്ട് ഡാമിനു സമീപത്തുള്ള സ്വന്തം വീട്ടിലായിരുന്നു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പിതാവ് മത്തായിക്കു പുറമെ മാതാവ് ബേബി, സഹോദരി സൗമ്യ, സൗമ്യയുടെ മക്കളായ മെറിന്‍, മെല്‍ന എന്നിവരും മരിച്ചിരുന്നു.
ദുരന്ത നാളുകളെ അതിജീവിയ്ക്കാനാവാതെ പാറേക്കാട്ടില്‍ സജിയും കുടുംബവും വെള്ളപ്പായയിലുള്ള സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി എ.സി മൊയ്തീന്‍, അനില്‍ അക്കര എം.എല്‍.എ, ഡോ. പി.കെ ബിജു എം.പി വെളപ്പായയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു .
സജിയ്ക്കും കുടുംബത്തിനും വീട് നിര്‍മിച്ച് നല്‍കുമെന്ന് വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയുടേയും എം.പി യുടേയും നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ താല്‍ക്കാലിക ഭവനങ്ങള്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."