യന്ത്രത്തകരാര്‍; രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി
ന്യൂഡല്‍ഹി: ബിഹാര്‍, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനായി പോയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം യന്ത്രത്തകരാറിനെതുടര്‍ന്ന് തിരിച്ചിറക്കി.
രാഹുല്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിമാനം വൈകിയതുകാരണം മൂന്ന് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് റാലികളില്‍ നിശ്ചയിച്ച സമയത്ത് എത്താനായില്ലെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ ട്വീറ്റ് വന്നതിനു പിന്നാലെ ആഭ്യന്തര വ്യോമയാന ഡയരക്ടറേറ്റ് ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പട്നയിലേക്കുള്ള യാത്രക്കിടയിലാണ് വിമാനത്തിന് യന്ത്രത്തകരാറുണ്ടായത്. ഇതേതുടര്‍ന്ന് നിര്‍ബന്ധിതമായി ഡല്‍ഹിയില്‍ തന്നെ തിരിച്ചിറക്കേണ്ടി വന്നു. ഇതേതുടര്‍ന്ന് ബിഹാറിലെ സമസ്തിപൂര്‍, ഒഡിഷയിലെ ബാലസോര്‍, മഹാരാഷ്ട്രയിലെ സാംഗ്്മനര് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ കൃത്യസമയത്ത് എത്താനായില്ലെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 10പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള ചെറുവിമാനത്തിലാണ് രാഹുല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനായി പോയിരുന്നത്.
ഒരു വര്‍ഷം മുന്‍പ് ഇതേ രീതിയില്‍ കര്‍ണാടക തെരഞ്ഞെടുപ്പിലും രാഹുലിന്റെ വിമാനത്തിന് യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."