HOME
DETAILS
MAL
ഇസ്‌റാഈലിന് തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ല
backup
August 30 2020 | 18:08 PM
ബൈറൂത്ത്: സിറിയയില്‍ തങ്ങളുടെ സൈനികനെ കൊലപ്പെടുത്തിയതിനു പകരമായി ഇസ്‌റാഈലി പട്ടാളക്കാരനെ വകവരുത്തുമെന്ന് ലബ്‌നാനിലെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല. ജൂലൈയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല അംഗം കൊല്ലപ്പെട്ടത്.
ഞങ്ങളുടെ ഒരു പോരാളിയെ കൊലപ്പെടുത്തിയാല്‍ അവരുടെ ഒരു പട്ടാളക്കാരനെ കൊല്ലും. അതാണ് സമവാക്യം- ട.വി പ്രസംഗത്തില്‍ നസ്‌റുല്ല പറഞ്ഞു. ഇസ്‌റാഈല്‍ ആഗ്രഹിക്കുന്നപോലെ പ്രത്യാക്രമണം നടത്തില്ല ഞങ്ങള്‍. അവരുടെ സൈനികരെ വകവരുത്താന്‍ കാത്തിരിക്കുകയാണ് ഞങ്ങളെന്ന് അവര്‍ക്കറിയാം. എലികളെ പോലെ ഒളിച്ചിരിക്കുകയാണവര്‍- അദ്ദേഹം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."