ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്; ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം
കിനാലൂര്‍: കേന്ദ്ര സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വഴി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് ഒക്ടോബര്‍ 31വരെ അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകാരമുള്ള പ്രൈവറ്റ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷകരായ കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം. മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ അന്‍പത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. എന്നാല്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല. കൂടാതെ ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.
സ്‌കോളര്‍ഷിപ്പിന് ആദ്യമായി അപേക്ഷിക്കുന്നവര്‍ പുതിയ അപേക്ഷയും കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചലര്‍ പുതുക്കല്‍ അപേക്ഷയുമാണ് സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഒരു രേഖയും അപ്‌ലോഡ് ചെയ്യേണ്ടതില്ല .എന്നാല്‍ പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്തുന്നതിന് മുന്‍പ് സ്‌കൂള്‍ വെരിഫിക്കേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പ്രധാനാധ്യാപകന്റെ സാക്ഷ്യപ്പെടുത്തലിന് ശേഷം സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കുട്ടിയുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ പേരിലെ അക്ഷരങ്ങള്‍ ആധാര്‍ രേഖയിലും, ബാങ്ക് രേഖയിലും, സ്‌കൂള്‍ രേഖയിലും ഒരേപോലെയാണെന്ന് ഉറപ്പ് വരുത്തണം. അവ്യക്തവും അപൂര്‍ണവും തെറ്റായതുമായ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക നഷ്ടപ്പെടും.
www.scholership.gov.in എന്ന വെബൈ്‌സറ്റ് വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2328438,9496304015,8330818477.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."