HOME
DETAILS
MAL
അബ്ദുല്ലക്കുട്ടി 15 സെന്റ് ഭൂമി നല്‍കും
backup
August 28 2018 | 18:08 PM
കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ സ്വന്തം പേരിലുള്ള 15 സെന്റ് ഭൂമി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലേക്ക് തന്റെ പേരില്‍ മലപ്പട്ടം വില്ലേജിലുള്ള ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധനാണെന്ന് പ്രസിഡന്റ് എം.എം ഹസനെ അറിയിച്ചതായി അബ്ദുല്ലക്കുട്ടി പറഞ്ഞു. സെന്റിന് 70,000 രൂപ മതിപ്പുവില കണക്കാക്കുന്ന ഭൂമിയാണിത്.
പ്രളയബാധിതരായ നാലു കുടുംബങ്ങള്‍ക്ക് ഇവിടെ വീടുവയ്ക്കാന്‍ സാധിക്കും. മുന്‍ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന പ്രതിമാസ പെന്ഷന് തുകയായ 25,700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."