HOME
DETAILS
MAL
'മൊറട്ടോറിയം നീട്ടണം'; കേന്ദ്ര ധനമന്ത്രിക്ക് കേരളം കത്തയച്ചു
backup
August 30 2020 | 19:08 PM
തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ലോണ്‍ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് കേരളം കത്തയച്ചു. മോറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് കേരളത്തിന്റെ നടപടി.
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും (എം.എസ്.എം.ഇ) ചെറുകിട വ്യാപാരികളും കടുത്ത പണ ഞെരുക്കം അനുഭവിക്കുന്ന സമയത്ത് മൊറട്ടോറിയം തുടരേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ മൊറട്ടോറിയം പരിധി ഡിസംബര്‍ 31 വരെ നീട്ടി നല്കാന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും പലിശയുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."