HOME
DETAILS
MAL
ജനങ്ങളെ ഭയപ്പെടുത്തി ഭരണത്തില്‍ തുടരാമെന്ന് മോദി ചിന്തിക്കുന്നുവെന്ന് ചിദംബരം
backup
April 26 2019 | 22:04 PM
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തി അധികാരത്തില്‍ തുടരാമെന്നാണ് പ്രധാനമന്ത്രി മോദി ചിന്തിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജ്യത്തെ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സാധ്യമാകുന്ന സാഹചര്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ മോദി ഭരണത്തില്‍ പൂര്‍ണമായും അരക്ഷിതാവസ്ഥയിലാണ്.
സ്ത്രീകള്‍, ദലിത്, മുസ്ലിം വിഭാഗങ്ങള്‍, എഴുത്തുകാര്‍, അക്കാദമിക് പണ്ഡിതന്മാര്, മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."