ടെക്‌നോപാര്‍ക്കിന്റെ സാംസ്‌കാരിക ഉത്സവം ടെക് എ ബ്രേക് തുടങ്ങി
കഴക്കൂട്ടം: ടെക്കികളുടെ ഒരുമാസം നീണ്ടുനില്‍ക്കുന്ന കലാ സാംസ്‌കാരിക കൂട്ടായ്മയായ ടെക് . എ ബ്രേക്കിന് ടെക്‌നോപാര്‍ക്കില്‍ സി. ഇ.ഒ ഋഷികേശ് നായര്‍ ഫ്‌ലാഗ് വീശി ഉദ്ഘാടനം ചെയ്തു. ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തില്‍നിന്നും ആരംഭിച്ച റോഡ് ഷോയോടെയാണ് ടെക് എ ബ്രേക്കിന് തുടക്കമായത്. ഐ. ടി. ലോകത്തെ പിരിമുറുക്കം നിറഞ്ഞ ജീവിതത്തില്‍നിന്നും കലയുടെ ലോകത്തിലേക്ക് ഇനി ഒരു മാസക്കാലം. 7 വര്‍ഷത്തിന് ശേഷം അത്യാവേശത്തോടെയാണ് ടെക്കികള്‍ തങ്ങളുടെ ഉത്സവത്തെ വരവേല്‍ക്കുന്നത്. ടെക്‌നോപാര്‍ക്കിലെ ഐ. ടി. കമ്പനികളിലെ ജീവനക്കാര്‍ തമ്മിലുള്ള കലാ സാംസ്‌കാരിക മത്സരങ്ങളാണ് വരുന്ന ഒരു മാസം ടെക്‌നോപാര്‍ക്കില്‍ നടക്കുന്നത്.
മെയ് 20 മുതല്‍ 24 വരെയാണ് അവസാന ഘട്ടത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. 400 ഓളം കമ്പനികളില്‍ നിന്നും 60,000 ലധികം ജീവനക്കാരുടെ പങ്കാളിത്തത്തോടെയാണ് ടെക് എ ബ്രേക് ആഘോഷിക്കുന്നതെന്നും, തീരുമാനിക്കപ്പെട്ടിട്ടുള്ള 13 ഓളം മത്സര ഇനങ്ങള്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തി മികച്ചത് കണ്ടെത്താനുള്ള സമയമാണ് ഒരു മാസമെന്നും ടെക്‌നോപാര്‍ക്ക് കമ്പനികളുടെ സംഘടനയായ ജിടെക്കിന്റെ പ്രധിനിധി ദീപു അറിയിച്ചു. പരമാവധി ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പു വരുത്തും ടെക് എ ബ്രേക്കിന്റെ ഏറ്റവും വലിയ ആകര്‍ഷകമായ സാംസ്‌കാരിക റാലി മെയ് 20 നാണ് നടക്കുക. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ടെക്‌നോപാര്‍ക്ക് കമ്പനികളുടെ സാംസ്‌കാരിക കൂട്ടായ്മയായ നടനയുടെ പ്രധിനിധി ഷെഗിന്‍ പറഞ്ഞു. 'നടന'യ്ക്കാണ് സംഘാടന ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."