HOME
DETAILS
MAL
റൂഹാനിയുടെ സാമ്പത്തിക പരിഷ്കരണത്തെ തള്ളി ഇറാന് പാര്‍ലമെന്റ്
backup
August 28 2018 | 19:08 PM
തെഹ്റാന്: രാജ്യത്ത് സാമ്പത്തിക അച്ചടക്കം നടപ്പാക്കാനുള്ള പ്രസിഡന്റ് ഹസന് റൂഹാനിയുടെ വിശദീകരണങ്ങളെ ഇറാന് പാര്‍ലമെന്റ് തള്ളി. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം ജനപ്രതിനിധികളും റൂഹാനിയുടെ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തി.
ധനമന്ത്രിയെ പാര്‍ലമെന്റ് പുറത്താക്കി രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് സാമ്പത്തിക വിഷയത്തില്‍ വീണ്ടും വോട്ടെടുപ്പ് നടന്നത്. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ റൂഹാനിയെ ചോദ്യം ചെയ്തു. തൊഴിലില്ലായ്മ, വിലക്കയറ്റം, ഇറാന് റിയാലിന്റെ മൂല്യത്തകര്‍ച്ച എന്നിവയായിരുന്നു പ്രധാനമായും ചര്‍ച്ചയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."