HOME
DETAILS

മഴയിലും കാറ്റിലും വ്യാപക നാശം

  
backup
April 27 2019 | 03:04 AM

%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa-2

വെഞ്ഞാറമൂട് : ശക്തമായ കാറ്റിലും മഴയിലും വാമനപുരം മേഖലയില്‍ വ്യാപക നാശനഷ്ടം. ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് വൈദ്യുതിവിതരണം താറുമാറായി. വാമനപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപം അജിതാ മന്ദിരത്തില്‍ ശാന്തമ്മയുടെ വീടിന്റെ ഷീറ്റു മേഞ്ഞ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി. വാമനപുരം പുതമനവീട്ടില്‍ രുഗ്മിണി അമ്മയുടെ വീടിന്റെ അടുക്കള ഭാഗത്തെ ഷീറ്റു മേഞ്ഞ മേല്‍ക്കൂര കാറ്റില്‍ പറന്നു പോവുകയും ചുമരുകള്‍ ഇടിഞ്ഞു വീഴുകയും ചെയ്തു. വാമനപുരം കുറ്റൂര്‍ ക്ഷേത്രത്തിനു സമീപം മഠത്തില്‍് വീട്ടില്‍ അനില്‍ കുമാര്‍, ജി.എസ്. വിഹാറില്‍ ഗിരിജ എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്ക് മരം പിഴുത് വീണ് മേല്‍ക്കൂരകള്‍ക്ക് കേടുപറ്റി.വാമനപുരം ഗോമതി ഭവനില്‍ മേല്‍കൂര നിലം പൊത്തിയ നിലയില്‍ കളമച്ചല്‍ ലേഖാ ഭവനില്‍ സുധര്‍മ്മിണിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ നിലം പൊത്തുകയും ചുമരുകള്‍ ഇടഞ്ഞു വീഴുകയും ചെയ്തു. വാമനപുരം പാലത്തിനു സമീപമുള്ള സംസം റസ്റ്റോറന്റിന്‍ ഒരു ഭാഗത്തേക്ക് സമീപത്തെ മരും പിഴുത് വീണ് ഷെഡ്ഡുകളിലൊന്നിനു സാരമായ കേടു പറ്റി. കാരേറ്റ് ജംഗ്ഷനു സമീപം ഇലക്ട്ിക് പോസ്റ്റ് നിലം പൊത്തി മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി.

മലയോരത്തും കനത്ത നാശം

നെടുമങ്ങാട് : ശക്തമായ മഴയും കാറ്റും മലയോര മേഖലയില്‍ നാശം വിതച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും ഇടി മിന്നലിലുമാണ് വ്യാപകമായ നാശ നഷ്ട്ടങ്ങള്‍ ഉണ്ടായത്.
നിരവധി കൃഷിയിടങ്ങള്‍ കാറ്റില്‍ നിലം പൊത്തി. പ്രധാനമായും വാഴ കൃഷിയാണ് നശിച്ചത്.
ഇടിമിന്നലില്‍ നെടുമങ്ങാട് വെള്ളൂര്‍ക്കോണത്ത് വീട് തകര്‍ന്നു.
വെള്ളൂര്‍ക്കോണം കുരിശ്ശടിയ്ക്കു സമീപം താമസിക്കുന്ന ബൈജുവിന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി ഇടിമിന്നലേറ്റ് നാശനഷ്ടമുണ്ടായത്.
വീട്ടിനുള്ളിലെ ഫാന്‍, ലൈറ്റ്, സ്വിച്ച് ബോര്‍ഡുകള്‍ എന്നിവ കത്തിനശിച്ചു. വീട്ടിനു പുറത്ത് സ്ഥാപിച്ചിരുന്ന വൈദ്യുതമീറ്റര്‍, പമ്പ് സെറ്റ്, പി.വി.സി പൈപ്പുകൊണ്ടുള്ള വാട്ടര്‍ കണക്ഷനുകള്‍ തുടങ്ങിയവയെല്ലാം തകര്‍ന്നു.
വീടിന്റെ പലയിടങ്ങളിലും വിള്ളല്‍ വീണു. വീടിനടുത്തുള്ള വാഴകള്‍ക്കും തെങ്ങിനും തീ പിടിച്ചു. ബൈജുവും ഭാര്യ പ്രിയയും ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് മറ്റു അപകടങ്ങളൊന്നും സംഭവിച്ചില്ല. സമീപവാസികളായവരുടെ വീടുകളിലെ കംപ്യൂട്ടര്‍, ടി.വി, ഫ്രിഡ്ജ്, ലൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രിക് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും കേടു സംഭവിച്ചിട്ടുണ്ട്.
പലസ്ഥലങ്ങളിും വൈദ്യുത കേബിള്‍ കണക്ഷനുകള്‍ വിഛേദിക്കപ്പെട്ടു. പ്രദേശത്തെ നിരവധി വീടുകളില്‍ വൈദ്യുത ഉപകരണങ്ങള്‍ നശിച്ചു. മഴയിലും കാറ്റിലും ഇടിമിന്നലിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിരമായി ധനസഹായം നല്‍കണമെന്ന് വാര്‍ഡ് മെംബര്‍ സി.രജിതകുമാരി അധികൃതരോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 months ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 months ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago