സംഘ്പരിവാര്‍ ചാനലിന്റെ മുസ്‌ലിം വിരുദ്ധ പരിപാടി സ്‌പോണ്‍സര്‍ ചെയ്തു; 'അമുല്‍'നെതിരെ ബഹിഷ്‌ക്കരണ ആഹ്വാനവുമായി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ചാനലിന്റെ മുസ്‌ലിം വിരുദ്ധ പരിപാടി സ്‌പോണ്‍സര്‍ ചെയ്ത 'അമുല്‍'നെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം തിളക്കുന്നു. അമുല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ക്യാംപയിന്‍ ശക്തമായിരിക്കുകയാണ്. സംഘ്പരിവാര്‍ ചാനലായ സുദര്‍ശന്‍ ടിവിയുടെ ഇസ്‌ലാം വിരുദ്ധ പരിപാടിക്ക് പിന്തുണ നല്‍കുന്നുവെന്നാരോപിച്ചാണ് ബഹിഷ്‌കരണാഹ്വാനം. മതവിദ്വേഷം പ്രചരിപ്പിക്കുന്ന ചാനലിന്റ പ്രോഗ്രം ഡല്‍ഹി ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
സര്‍ക്കാര്‍ ജോലികള്‍ മുസ്‌ലിംകള്‍ പിടിച്ചെടുക്കുന്നുവെന്നാരോപിച്ച് യു.പി.എസ്.സി ജിഹാദ് എന്ന ഹാഷ്ടാഗിലായിരുന്നു സുദര്‍ശന്‍ ടി.വി വിദ്വേഷ പ്രചാരണ പരിപാടി നടത്താനിരുന്നത്. 'ബിന്ദാസ് ബോല്‍' എന്നായിരുന്നു പ്രോഗ്രാമിന്റെ പേര്. വെള്ളിയാഴ്ച എട്ടുമണിക്കായിരുന്നു പരിപാടി ഷെഡ്യൂള്‍ ചെയ്തിരുന്നത്.
. @Amul_Coop pays for hateful content on Sudarshan TV..
— | Arif Khan ?? आरिफ़ खान | (@ArifKIndian) August 29, 2020
I will not use any amul product in future..
Lets stop funding hate.. pic.twitter.com/dMH4TxZWVX
എന്നാല്‍ ഈ പരിപാടി ഡല്‍ഹി ഹൈകോടതി തടഞ്ഞു. ജാമിഅഃ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് നവീന്‍ ചാവ്‌ലയുടെ സിംഗിള്‍ ബെഞ്ചാണ് വെള്ളിയാഴ്ച എട്ടുമണിക്ക് ഷെഡ്യൂള്‍ ചെയ്ത പരിപാടി സ്റ്റേ ചെയ്തത്.
ചാനല്‍ വാര്‍ത്തക്കെതിരെ ഐ.പി.എസ് അസോസിയേഷനും രംഗത്തുവന്നിരുന്നു. സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ ലക്ഷ്യമിട്ട് സുദര്‍ശന്‍ ടിവിയില്‍ വന്ന വാര്‍ത്ത വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നായിരുന്നു ഐ.പി.എസ് അസോസിയേഷന്‍ പ്രതികരിച്ചത്.
Utterly, butterly Islamophobic, @Amul_Coop#BoycottAmul
— Indias Muslims (@IndiasMuslims) August 29, 2020
CC: @Rssamul pic.twitter.com/g1ai1EUaSK
ഇന്ത്യയുടെ കാമധേനു എന്നാണ് ഗുജറാത്ത് ആസ്ഥാനമായുള്ള അമുല്‍ കമ്പനി അറിയപ്പെടുന്നത്. പ്രത്യക്ഷമായിതന്നെ ഇസ്‌ലാം വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാര്‍ ചാനലാണ് സുദര്‍ശന്‍ ടി.വി.
ഇനി അമുല്‍ ഉപയോഗിക്കില്ലെന്നും ഉത്പന്നം ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്ത് നിരവധി പേരാണ് രംഗത്തുള്ളത്. ഉത്പന്നത്തിന്റെ 'ഇന്ത്യയുടെ രുചി' (ടേസ്റ്റ് ഓഫ് ഇന്ത്യ) എന്ന പരസ്യവാചകം ഇന്ത്യയുടെ മാലിന്യം (വെയിസ്റ്റ് ഓഫ് ഇന്ത്യ) എന്നാക്കിയിരിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍.
Amul (@amulcares @Amul_Coop) is promoting hate in society.#boycottAmul pic.twitter.com/VVEp1SL2WW
— काकावाणी 2.0 (@007AliSohrab) August 29, 2020
ചാനലിന് സ്‌പോണ്‍സര്‍ഷിപ്പ് തുടരുന്നത് പുനരാലോചിക്കണമെന്ന് യു.കെ ആസ്ഥാനമായ 'സ്റ്റോപ് ഫണ്ടിങ് ഹെയ്റ്റ്' അമുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."