പ്രളയ ദുരന്തം: സര്‍ക്കാര്‍ വീഴ്ച അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ്
കോഴിക്കോട്: കൂട്ടമരണത്തിനും വന്‍നാശനഷ്ടങ്ങള്‍ക്കും കാരണമായതിന് പിന്നില്‍ ഡാം മാനേജ്‌മെന്റില്‍ വന്ന വീഴ്ചയാണെന്ന് വ്യക്തമാവുന്ന സാഹചര്യത്തില്‍ ഫലപ്രദമായ ഏജന്‍സിയെ വച്ച് അന്വേഷിക്കണമെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അണക്കെട്ടുകള്‍ തുറന്ന് വിടുന്നതില്‍ ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കാനായില്ല. ആയിരക്കണക്കിന് ആളുകളെ മാറ്റി താമസിപ്പിക്കാന്‍ സംവിധാനങ്ങളും ചെയ്തില്ല. പ്രളയക്കെടുതിയുടെ ആഘാതം വര്‍ധിപ്പിക്കാന്‍ ഇത് ഇടയാക്കിയെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയാണിത്.
പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷ്യനായി. ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി. മോയിന്‍ കുട്ടി, ടി.പി.എം സാഹിര്‍, സി.പി ചെറിയമുഹമ്മദ്, പാറക്കല്‍ അബ്ദുല്ല എം എല്‍ എ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, പി. അമ്മദ് മാസ്റ്റര്‍, എസ്.പി കുഞ്ഞമ്മദ്, കെ. മൊയ്തീന്‍ കോയ, അഹമ്മദ് പുന്നക്കല്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, വി.കെ ഹുസൈന്‍ കുട്ടി, റഷീദ് വെങ്ങളം, ഒ.പി നസീര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സമദ് പൂക്കാട്, ഇബ്രാഹിം എളേറ്റില്‍, അബ്ദുല്‍ അസീസ് നരിക്കുനി, നൂര്‍ബിന റഷീദ് സംസാരിച്ചു.
നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ ഇലക്ഷന്‍ സെല്‍ രൂപീകരിച്ച് തെരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്താനും തീരുമാനിച്ചു. ജില്ലയിലെ മഴക്കെടുതികള്‍ സംബന്ധിച്ച് ശേഖരിക്കുന്ന ഡാറ്റകള്‍ പരിശോധിച്ച ശേഷം പാര്‍ട്ടി തലത്തിലുള്ള നടപടികള്‍ സ്വീകരിക്കും.
ജില്ലാ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം പുത്തൂര്‍ അസീസ്, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
സൂപ്പി നരിക്കാട്ടേരി, ഖാലിദ് കിളിമുണ്ട, കെ.വി അബ്ദുറഹിമാന്‍, കെ.ടി അബ്ദുറഹിമാന്‍, പി.സി അഹമ്മദ് കുട്ടി ഹാജി, സി.പി ബഷീര്‍, മുഹമ്മദ് മാസ്റ്റര്‍ പാലത്ത്, അഡ്വ. എ.വി അന്‍വര്‍, അലി കൊയിലാണ്ടി, അന്‍വര്‍ ഹാജി, എം.കെ ഹംസ, സി.എ മുഹമ്മദ്, ഒ.കെ അമ്മദ്, സി.ടി സക്കീര്‍ ഹുസൈന്‍, ടി.പി ചെറൂപ്പ, കെ.കെ നവാസ്, പി.ടി .എം ഷറഫുന്നീസ ടീച്ചര്‍, ലത്തീഫ് തുറയൂര്‍, വി.എം സുരേഷ് ബാബു, കെ.എം കോയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."