HOME
DETAILS
MAL
കാഴ്ച പരിമിതര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം
backup
August 29 2018 | 04:08 AM
മുക്കം: പ്രളയക്കെടുതികള്‍ മൂലം ദുരിതത്തിലായ കാഴ്ച പരിമിതര്‍ക്ക് സഹായ ഹസ്തവുമായി ലൗ ഷോര്‍ സ്പെഷല്‍ സ്കൂളും പന്നിക്കോട് കൂട്ടായ്മയും കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്റും.
കാഴ്ചയില്ലാത്തവരുടെ സംഘടനയായ കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്റിന് കീഴിലെ ജില്ലയിലെ നൂറില്‍ പരം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്. ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനം വ്യവസായി എന്‍ജിനീയര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മജീദ് പുളിക്കല്‍ അധ്യക്ഷനായി.
ലൗ ഷോര്‍ സെക്രട്ടറി യു.എ മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. മുക്കം പ്രസ് ഫോറം പ്രസിഡന്റ് സി. ഫസല്‍ ബാബു, കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് ബി. സത്യന്, അഡ്വ. ഷമീം പക്സാന്, അബ്ബാസ് ആര്യംപറമ്പത്ത്, കെ.പി.യു അലി, സാലിം ജീറോഡ്, സുബൈര്‍ നെല്ലിക്കാപറമ്പ്, ഉണ്ണികൃഷ്ണന്, സാദിഖ് പാറപുറത്ത്, ഷാജി പരപ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."