HOME
DETAILS
MAL
ഇന്ത്യന്‍ ശാസ്ത്രജ്ഞര്ക്കിത് അഭിമാന നിമിഷം: പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള നക്ഷത്ര സമൂഹത്തെ കണ്ടെത്തി
backup
September 01 2020 | 14:09 PM
ബംഗളൂരു: പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള നക്ഷത്ര സമൂഹത്തെ ശാസ്ത്ര ലോകം കണ്ടെത്തി. ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയുടെ അസ്ട്രോസാറ്റ് ദൂരദര്‍ശിനിയുടെ സഹായത്തോടെയാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബഹിരാകാശ ദൂരദര്‍ശിനിയായ നാസയുടെ ഹബിള്‍ സ്പേസ് ടെലിസ്കോപ്പിന്റെ ചെറിയ പതിപ്പാണ് ഇന്ത്യയുടെ അസ്ട്രോസാറ്റ്.
ഭൂമിയില്‍നിന്ന് 9.3 ബില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രസൂഹത്തില്നിന്നുള്ള അള്‍ട്രാവൈലറ്റ് പ്രകാശ രശ്മികളെയാണ് അസ്ട്രോസാറ്റ് പിടിച്ചെടുത്തതെന്ന് പൂനയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി ഫോര്‍ ആസ്ട്രോണമി വിദഗ്ധന്‍ ഡോ.കനക് സാഹ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."