രാഹുല്‍ഗാന്ധി ഉനയില്‍; ദലിത് കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു
അഹമദാബാദ്:ഗുജറാത്തില്‍ പശുസംരക്ഷണ സേനക്കാരുടെ ക്രൂരമര്‍ദനമേറ്റ ദലിതുകളുടെ വീട്ടില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചു. രാജ്‌കോട്ട് ജില്ലയിലെ ഉനയില്‍ ഗോസംരക്ഷകര്‍ ദലിത് യുവാക്കളെ മര്‍ദിച്ചതിനെ തുടര്‍ന്നുള്ള പ്രക്ഷോഭം തുടരവെയാണ് രാഹുലിന്റെ സന്ദര്‍ശനം.മര്‍ദ്ദനത്തിനിരയായ നാലുപേരുടെ പിതാവ് ബാബു ഭായ് സര്‍വയ്യയുടെ വീട്ടിലാണ് രാഹുല്‍ഗാന്ധി എത്തിയത്. 40 മിനുട്ടോളം അദ്ദേഹം അവിടെ ചെലവഴിച്ചു. പാര്‍ട്ടി ഗുജറാത്ത് ഘടകത്തിന്റെ ചുമതല വഹിക്കുന്ന ഗുരുദാസ് കാമത്ത്, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഭരത് സിങ് സോളങ്കി ദലിത് വിഭാഗം നേതാവ് കുമാരി ഷെല്‍ജ എന്നിവരൊപ്പമാണ് അദ്ദേഹം ഗ്രാമത്തിലെത്തിയത്.
ഗോസംരക്ഷകരെന്ന് വിശേഷിപ്പിക്കുന്ന ഒരു സംഘമാണ് ജൂലൈ 11ന് തുകല്‍പണിക്കാരെ ക്രൂരമായി മര്‍ദിച്ചത്.മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മുന്നറിയിപ്പെന്ന നിലയില്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തങ്ങള്‍ ചത്ത പശുവിന്റെ തോലുരിക്കുക മാത്രമാണ് ചെയ്തതെന്ന് അക്രമത്തിനിരയായവര്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. അക്രമത്തിനിരയായവര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കേസ് അന്വേഷിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."