HOME
DETAILS
MAL
സിങിന്റെ നാക്കു പിഴുതാല്‍ 50 ലക്ഷമെന്ന് ബി.എസ്.പി നേതാവ്
backup
July 21 2016 | 18:07 PM
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ദയാശങ്കര്‍ സിങിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ ഇനാമെന്ന് ബി.എസ്.പി നേതാവ്. ചണ്ഡിഗഢിലെ ബി.എസ്.പി നേതാവ് ജന്നത്ത് ജഹാനാണ് മായാവതിക്കെതിരേ പരാമര്‍ശം നടത്തിയ സിങിന്റെ നാവെടുക്കാന്‍ ആഹ്വാനം ചെയ്തത്. തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജന്നത്ത് പിന്നീട് വ്യക്തമാക്കി.
മായവതിയെ വേശ്യയോട് ഉപമിച്ച യു.പി ബി.ജെ.പി നേതാവ് ദയാശങ്കര്‍ സിങ്ങിനെതിരേ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. അപകീര്‍ത്തി പരാമര്‍ശം നടത്തിയ സിങിനെ അറസ്റ്റു ചെയ്യണമെന്ന് ബി.എസ്.പി ആവശ്യപ്പെട്ടിരിക്കയാണ്.വിവാദപ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പി ദയാശങ്കറിനെ പാര്‍ട്ടി പദവികളില്‍ നിന്നും ആറു വര്‍ഷത്തേക്ക് പുറത്താക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."