കാര്‍ഷികമേഖല പ്രതിസന്ധിയില്‍; ഇരിവേരി വലിയ തോട് വറ്റി
ചക്കരക്കല്‍: ഇരിവേരി വലിയതോടിലെ വെളളം വറ്റിയതിനാല്‍ കര്‍ഷകര്‍ വലയുന്നു. കണയന്നൂര്‍, ഇരിവേരി, വെള്ളച്ചാല്‍ തുടങ്ങിയ വയല്‍ പ്രദേശങ്ങളിലൂടെയാണ് തോട് ഒഴുകുന്നത്. തോടിന്റെ മിക്കഭാഗങ്ങളും വരണ്ട നിലയിലാണ്. വേനല്‍ മഴ വേണ്ടത്ര ലഭിക്കാത്തതു കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. മരച്ചീനി, നേന്ത്രവാഴ, പച്ചക്കറി എന്നിവ തുടങ്ങിയവ തോടിന്റെ ഇരുവശങ്ങളിലായുള്ളവയലില്‍ കൃഷിചെയ്യുന്നുണ്ട്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ചെറിയ അളവില്‍ ലഭിക്കുന്ന വെള്ളം കാനുകളില്‍ സംഭരിച്ചാണു ജലസേചനത്തിന് ഉപയോഗിക്കുന്നത്. ഇപ്പോള്‍ മുഴുവനായും വറ്റിയ നിലയിലാണു തോടുള്ളത്. തോടിന്റെ നവീകരണവും കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നു. ഭൂരിഭാഗം സ്ഥലത്തും ചെളിനിറഞ്ഞ് കാടുകയറിയിട്ടുണ്ട്. തടയണ നിര്‍മാണത്തിനുള്ള നടപടികളും വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."